---
title: "എയ്മ വോയ്സ് സംസ്ഥാനതല മത്സരം സംഘടിപ്പിച്ചു"
english_title: "Aima Voice organized a state-level competition"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/312096/aima-voice-organized-a-state-level-competition-new"
published_at: "2025-08-30T21:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b31dce33baa_gdf.jpg"
keywords: []
---

# എയ്മ വോയ്സ് സംസ്ഥാനതല മത്സരം സംഘടിപ്പിച്ചു

> **Lead Summary:** > **കോഴിക്കോട് : [ **ആൾ ഇന്ത്യാ മലയാളി അസോസിയേഷൻ ദേശീയ സംഗീത മത്സരം " എയ്മ വോയ്സ് "സംസ്ഥാന തലം സംഘടിപ്പിച്ചു. ദേവഗിരി സെൻ്റ് ജോസഫ് കോളേജ് ഹാളിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി കലക്ടർ ഗോപിക ഉദയൻ കെ എ എസ് ഉദ്ഘാടനം ചെയ്തു.

## Article Content

> **കോഴിക്കോട് : [ **ആൾ ഇന്ത്യാ മലയാളി അസോസിയേഷൻ ദേശീയ സംഗീത മത്സരം " എയ്മ വോയ്സ് "സംസ്ഥാന തലം സംഘടിപ്പിച്ചു. ദേവഗിരി സെൻ്റ് ജോസഫ് കോളേജ് ഹാളിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി കലക്ടർ ഗോപിക ഉദയൻ കെ എ എസ് ഉദ്ഘാടനം ചെയ്തു.

എയ്മ സംസ്ഥാന പ്രസിഡൻ്റ് എ കെ പ്രശാന്ത് അധ്യക്ഷത വഹിച്ചു.ദേവഗിരി സെൻ്റ് ജോസഫ് കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ ബിജു ജോസഫ്- സി എം ഐ മുഖ്യതിഥിയായി . അനിത പാലേരി , വി പി സുകുമാരൻ, സെക്രട്ടറി രവീന്ദ്രൻ പൊയിലൂർ, കോർഡിനേറ്റർ പി സി കെ , സി കെ സുനിൽ കുമാർ, പി മനോജ് കുമാർ , മനു ആൻ്റണി എന്നിവർ പ്രസംഗിച്ചു.

സുപ്പർ സീനിയർ മത്സര വിഭാഗത്തിൽ ഡോ അമൃത് രാജ് ( എറണാകുളം), അനുപമ അരവിന്ദ് ( കോഴിക്കോട്), മനേഷ് നെടുമ്പാൻ ( തൃശൂർ) എന്നിവർക്ക് ലഭിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/312096/aima-voice-organized-a-state-level-competition-new)