---
title: "ബേപ്പൂർ ടി കെ മുരളീധര പണിക്കരുടെ 3 നോവൽ പ്രകാശനം ചെയ്തു; 'അനുഭവ ജ്ഞാനമുള്ളവർക്ക് നല്ല എഴുത്തുകാരനാകാൻ കഴിയും' - അഡ്വ. പി എസ് ശ്രീധരൻ പിള്ള"
english_title: "Beypore TK Muralidhara Panicker 3rd novel released Those with experience and knowledge can become good writers Adv P S Sreedharan Pillai"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/311939/beypore-tk-muralidhara-panicker-3rd-novel-released-those-with-experience-and-knowledge-can-become-good-writers-adv-p-s-sreedharan-pillai"
published_at: "2025-08-30T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b289f8ead9a_ghfgh.jpg"
keywords: []
---

# ബേപ്പൂർ ടി കെ മുരളീധര പണിക്കരുടെ 3 നോവൽ പ്രകാശനം ചെയ്തു; 'അനുഭവ ജ്ഞാനമുള്ളവർക്ക് നല്ല എഴുത്തുകാരനാകാൻ കഴിയും' - അഡ്വ. പി എസ് ശ്രീധരൻ പിള്ള

> **Lead Summary:** **കോഴിക്കോട് : [ **ജീവിതത്തിൽ അനുഭവ ജ്ഞാനമുള്ളവർക്ക് നല്ല എഴുത്തുകാരനാകാൻ കഴിയുമെന്ന് അഡ്വ. പി എസ് ശ്രീധരൻ പിള്ള.ബേപ്പൂർ ടി കെ മുരളിധര പണിക്കരുടെ 3 നോവലുകളുടെ പ്രകാശന കർമ്മവും റെറ്റിന പബ്ലിക്കേഷൻ ഉദ്ഘാനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**കോഴിക്കോട് : [ **ജീവിതത്തിൽ അനുഭവ ജ്ഞാനമുള്ളവർക്ക് നല്ല എഴുത്തുകാരനാകാൻ കഴിയുമെന്ന് അഡ്വ. പി എസ് ശ്രീധരൻ പിള്ള.ബേപ്പൂർ ടി കെ മുരളിധര പണിക്കരുടെ 3 നോവലുകളുടെ പ്രകാശന കർമ്മവും റെറ്റിന പബ്ലിക്കേഷൻ ഉദ്ഘാനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജ്യോതിഷ പണ്ഡിതനായ മുരളീധര പണിക്കർ എഴുത്തുകാരനും കൂടിയാകുമ്പോൾ മറ്റുള്ളവരുടെ അനുഭവങ്ങൾ കൂടി കേൾക്കുകയും ആശ്വാസം നൽകുക വഴിയും ജീവിത ഗന്ധിയായ ഒട്ടേറെ നോവലുകൾ പിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 3 നോവലുകൾ ചേർത്ത് 99 പുസ്തകമായി 100 മത് നോവൽ കാത്തിരിക്കുകയാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

ചുരുളഴിയാതെ , ജീവൻ എന്നീ പുസ്തകങ്ങൾ ചലച്ചിത്ര തിരക്കഥാകൃത്ത് അഭിലാഷ് പിള്ള ഏറ്റുവാങ്ങി. ഉറങ്ങാത്ത കണ്ണുകൾ എന്ന പുസ്തകം സംസ്കാര സാഹിതി ജില്ലാ ചെയർമാൻ കാവിൽ പി മാധവൻ, അവതാരക സ്വീറ്റി ബർണാഡിന് നൽകി പ്രകാശനം ചെയ്തു. എഴുത്തുകാരൻ ശ്രീധരനുണ്ണി അധ്യക്ഷത വഹിച്ചു. ലത്തീഫ് പറമ്പിൽ പുസ്തകം പരിചയപ്പെടുത്തി.

ബേപ്പൂർ ടി കെ മുരളീധര പണിക്കർ, റെറ്റിന പബ്ലിക്കേഷൻ സി ഇ ഒ -ഗാനിയ മെഹർ മന്നിയിൽ , ഡോ എം പി പത്മനാഭൻ, അനീസ് ബഷീർ , ലിസ സുചിതൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/311939/beypore-tk-muralidhara-panicker-3rd-novel-released-those-with-experience-and-knowledge-can-become-good-writers-adv-p-s-sreedharan-pillai)