---
title: "ഭിന്നശേഷി കുട്ടികളോടൊപ്പം സൈബർ സിറ്റി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു"
english_title: "Cyber City celebrates Independence Day with differently abled children"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/308783/cyber-city-celebrates-independence-day-with-differently-abled-children"
published_at: "2025-08-15T17:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689f23c7280b2_fgfg.jpg"
keywords: []
---

# ഭിന്നശേഷി കുട്ടികളോടൊപ്പം സൈബർ സിറ്റി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

> **Lead Summary:** **കോഴിക്കോട് : ** റോട്ടറി ക്ലബ്ബ് ഓഫ് കാലിക്കറ്റ് സൈബർ സിറ്റി ഭിന്നശേഷി കുട്ടികളോടൊപ്പം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഹ്യൂമിനിറ്റി ലൈഫ് കെയർ കെയർ ഹോം ൽ നടന്ന ചടങ്ങ് സൈബർ സിറ്റി പ്രസിഡണ്ട് സിറാജ് പ്രീതി ദേശീയ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.കുട്ടികൾക്ക് ഹെൽത്ത് ക്ലബ് ഒരുക്കുമെന്ന് സിറാജ് പ്രീതി പറഞ്ഞു.

## Article Content

**കോഴിക്കോട് : ** റോട്ടറി ക്ലബ്ബ് ഓഫ് കാലിക്കറ്റ് സൈബർ സിറ്റി ഭിന്നശേഷി കുട്ടികളോടൊപ്പം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഹ്യൂമിനിറ്റി ലൈഫ് കെയർ കെയർ ഹോം ൽ നടന്ന ചടങ്ങ് സൈബർ സിറ്റി പ്രസിഡണ്ട് സിറാജ് പ്രീതി ദേശീയ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.കുട്ടികൾക്ക് ഹെൽത്ത് ക്ലബ് ഒരുക്കുമെന്ന് സിറാജ് പ്രീതി പറഞ്ഞു.

ഹ്യൂമിനിറ്റി ചാരിറ്റബിൾ ട്രസ്റ്റ് അക്ബർ അലി ഖാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുഭിഷ മധു , അബ്ദുൽ ജലീൽ ഇടത്തിൽ , സക്കീർ ഹുസൈൻ മുല്ലവീട്ടിൽ, കെ പി സഹീർ സ്റ്റോറീസ്, അബ്ദുൽ സലാം, എച്ച് എച്ച് മസൂദ് , ഷെമീന ശശികുമാർ , സലീൽ സലീം റോഷി സ്പെഷ്യൽ സ്കൂൾ അധ്യാപകരായ ടി ഷീന , ടി രേഷ്മ എന്നിവർ പ്രസംഗിച്ചു.

സൈബർ സിറ്റി - സ്റ്റോറീസ് ട്രീ ബ്യൂട്ട് പദ്ധതിയുടെ ഭാഗമായി കെയർ ഹോമിൽ വൃക്ഷ തൈ നട്ടു. കുട്ടികളുടെ പ്രസംഗം , പ്രഛന്ന വേഷം , ഗാന അവതരണം എന്നിവയും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/308783/cyber-city-celebrates-independence-day-with-differently-abled-children)