---
title: "ജില്ല റോൾ ബോൾ ചാമ്പ്യൻഷിപ്പ്: ടീം ഡി പി റോളർ സ്പോർട്സ് അക്കാദമി ജേതാക്കൾ"
english_title: "District Roller Ball Championship Team DP Roller Sports Academy wins"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/307846/district-roller-ball-championship-team-dp-roller-sports-academy-wins"
published_at: "2025-08-11T15:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6899c52b6983f_fgfgui.jpg"
keywords: []
---

# ജില്ല റോൾ ബോൾ ചാമ്പ്യൻഷിപ്പ്: ടീം ഡി പി റോളർ സ്പോർട്സ് അക്കാദമി ജേതാക്കൾ

> **Lead Summary:** കോഴിക്കോട് : കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ അംഗീകരിച്ച ജില്ല റോൾ ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന ജില്ല റോൾ ബോൾ ചാമ്പ്യൻഷിപ്പിൽ ജൂനിയർ ബോയിസ് , സീനിയർ ബോയ്സ് - വിഭാഗത്തിലും ബോയ്സ് ,ഗേൾസ് വിഭാഗം (അണ്ടർ 11 ) - ടീം ഡി പി റോളർ സ്പോർട്സ് അക്കാദമിയും സബ് ജൂനിയർ വിഭാഗം ബോയ്സ് - മലാപറമ്പ് റോൾ ബോൾ ക്ലബ് , ഗേൾസ് - ഫോർട്ട് റോളർ സ്പോർട്സും ജേതാക്കളായി.

## Article Content

കോഴിക്കോട് : കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ അംഗീകരിച്ച ജില്ല റോൾ ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന ജില്ല റോൾ ബോൾ ചാമ്പ്യൻഷിപ്പിൽ ജൂനിയർ ബോയിസ് , സീനിയർ ബോയ്സ് - വിഭാഗത്തിലും ബോയ്സ് ,ഗേൾസ് വിഭാഗം (അണ്ടർ 11 ) - ടീം ഡി പി റോളർ സ്പോർട്സ് അക്കാദമിയും സബ് ജൂനിയർ വിഭാഗം ബോയ്സ് - മലാപറമ്പ് റോൾ ബോൾ ക്ലബ് , ഗേൾസ് - ഫോർട്ട് റോളർ സ്പോർട്സും ജേതാക്കളായി.

ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ നടന്ന ചടങ്ങിൽ ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി പ്രഭു പ്രേംനാഥ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ. ജി ബി ഷാംജിത്ത് അധ്യക്ഷത വഹിച്ചു. ജില്ലയിൽ നിന്നും വിവിധ പ്രായത്തിലുള്ള 220 പേർ മത്സരിക്കാൻ എത്തി. സമാപന ചടങ്ങിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് ഒ രാജഗോപാൽ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു.

ജില്ലാ ചാമ്പ്യൻഷിപ്പിൽ നിന്നുള്ള മികച്ച കളിക്കാരെ സംസ്ഥാന തല മത്സരത്തിൽ പങ്കെടുപ്പിക്കുമെന്ന് അസോസിയേഷൻ സെക്രട്ടറി ദിവേഷ് ഡി പാലേച്ച അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/307846/district-roller-ball-championship-team-dp-roller-sports-academy-wins)