---
title: " ഇനി കളി മാറും; ജില്ല റോൾ ബോൾ ചാമ്പ്യൻഷിപ്പ് ശനിയാഴ്ച"
english_title: "District Roll Ball Championship on Saturday"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/307277/district-roll-ball-championship-on-saturday"
published_at: "2025-08-08T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6895c9c2dc243_fdgxdfg.jpg"
keywords: []
---

#  ഇനി കളി മാറും; ജില്ല റോൾ ബോൾ ചാമ്പ്യൻഷിപ്പ് ശനിയാഴ്ച

> **Lead Summary:** **കോഴിക്കോട് : [ **ജില്ല റോൾ ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ല റോൾ ബോൾ ചാമ്പ്യൻഷിപ്പ് ആഗസ്റ്റ് 9 ന് ശനിയാഴ്ച ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.

## Article Content

**കോഴിക്കോട് : [ **ജില്ല റോൾ ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ല റോൾ ബോൾ ചാമ്പ്യൻഷിപ്പ് ആഗസ്റ്റ് 9 ന് ശനിയാഴ്ച ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.

രാവിലെ 9 മുതൽ വൈകീട്ട് 6 വരെയാണ് മത്സരം. മിനി, സബ് ജൂനിയർ , ജൂനിയർ , സീനിയർ വിഭാഗത്തിൽപ്പെട്ട ആൺകുട്ടികളും പെൺകുട്ടികളും മത്സര രംഗത്തുണ്ടാകും. രാവിലെ 9.30 ന് ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി പ്രഭു പ്രേംനാഥ് ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ. ജി ബി ഷാംജിത്ത് അധ്യക്ഷത വഹിക്കും. ജില്ലയിൽ നിന്നും വിവിധ പ്രായത്തിലുള്ള 220 പേർ മത്സരിക്കാൻ എത്തും.

വൈകീട്ട് 6 ന് നടക്കുന്ന സമാപന ചടങ്ങിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് ഒ രാജഗോപാൽ വിജയികൾക്ക് ട്രോഫികൾ സമ്മാനിക്കും. ജില്ലാ ചാമ്പ്യൻഷിപ്പിൽ നിന്നുള്ള മികച്ച കളിക്കാരെ സംസ്ഥാന തല മത്സരത്തിൽ പങ്കെടുപ്പിക്കുമെന്ന് അസോസിയേഷൻ സെക്രട്ടറി ദിവേഷ് ഡി പാലേച്ച അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/307277/district-roll-ball-championship-on-saturday)