---
title: "തൊഴിലിൽ തിരിച്ച് പ്രവേശിക്കും; ഹരിത കർമ്മസേനയിലെ പട്ടികജാതിക്കാരെ പിരിച്ചു വിട്ട സംഭവം, വേതനം നൽകുന്നതിൽ ധാരണ"
english_title: " Agreement reached on dismissal of Scheduled Caste workers in Haritha Karma Sena payment of wages"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/307242/agreement-reached-on-dismissal-of-scheduled-caste-workers-in-haritha-karma-sena-payment-of-wages"
published_at: "2025-08-08T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6895ad5624e51_fdgdfg.jpg"
keywords: []
---

# തൊഴിലിൽ തിരിച്ച് പ്രവേശിക്കും; ഹരിത കർമ്മസേനയിലെ പട്ടികജാതിക്കാരെ പിരിച്ചു വിട്ട സംഭവം, വേതനം നൽകുന്നതിൽ ധാരണ

> **Lead Summary:** **കോടഞ്ചേരി: [ **ഹരിത കർമ്മസേനയിലെ പട്ടികജാതിക്കാരെ പിരിച്ചു വിട്ട സംഭവം വേതനം നൽകുന്നതിൽ ധാരണ . കോടഞ്ചേരി പഞ്ചായത്ത് ഹരിത കർമ്മസേനയിലെ പട്ടികജാതിക്കാരായ പുഷ്പ, റിനിത എന്നിവരെ അന്യായമായി പിരിച്ചു വിട്ട കിരാതമായ നടപടിയിൽ പ്രതിഷേധിച്ച് പികെഎസ് നടത്തിയ ശക്തമായ സമരത്തിന്റെ ഭാഗമായിതിരിച്ചെടുക്കാനും തൊഴിൽ നഷ്ടപ്പെട്ട 5 ദിവസങ്ങളിലെ വേതനം പൂർണ്ണമായി നല്കാനും നാളെ മുതൽ തൊഴിലിൽ തിരിച്ച് പ്രവേശിക്കാനും ധാരണയായി.

## Article Content

**കോടഞ്ചേരി: [ **ഹരിത കർമ്മസേനയിലെ പട്ടികജാതിക്കാരെ പിരിച്ചു വിട്ട സംഭവം വേതനം നൽകുന്നതിൽ ധാരണ . കോടഞ്ചേരി പഞ്ചായത്ത് ഹരിത കർമ്മസേനയിലെ പട്ടികജാതിക്കാരായ പുഷ്പ, റിനിത എന്നിവരെ അന്യായമായി പിരിച്ചു വിട്ട കിരാതമായ നടപടിയിൽ പ്രതിഷേധിച്ച് പികെഎസ് നടത്തിയ ശക്തമായ സമരത്തിന്റെ ഭാഗമായിതിരിച്ചെടുക്കാനും തൊഴിൽ നഷ്ടപ്പെട്ട 5 ദിവസങ്ങളിലെ വേതനം പൂർണ്ണമായി നല്കാനും നാളെ മുതൽ തൊഴിലിൽ തിരിച്ച് പ്രവേശിക്കാനും ധാരണയായി.

പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസിന്റെ ധിക്കാരമായ നടപടി പി.കെ.എസ് നേതൃത്വത്തിൽ നടന്ന പോരാട്ടത്തിന്റെ മുന്നിൽ പിൻവലിക്കേണ്ടി വന്നു. പി.കെ.എസ് സംസ്ഥാന കമിറ്റിയംഗം

ഷാജിതച്ചയിൽ, ജില്ലാ ജോ: സെക്രട്ടറി വി.പി.ശ്യാംകുമാർ . പികെഎസ് തിരുവമ്പാടി ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മിറ്റിയംഗവുമായ വിശ്വൻ എന്നീ സഖാക്കൾ സമരത്തിന് നേതൃത്വം നല്കി.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/307242/agreement-reached-on-dismissal-of-scheduled-caste-workers-in-haritha-karma-sena-payment-of-wages)