---
title: "ദേശീയ മാസ്റ്റേർസ് പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ്; ക്ലാസിക്കിൽ മഹാരാഷ്ട്ര ഓവറോൾ ജേതാക്കൾ, കേരളം രണ്ടാമത്"
english_title: "National Masters Powerlifting Championship; Maharashtra wins overall in Classic Kerala second"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/306705/national-masters-powerlifting-championship-maharashtra-wins-overall-in-classic-kerala-second"
published_at: "2025-08-05T21:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689223a35012f_ghfgh.jpg"
keywords: []
---

# ദേശീയ മാസ്റ്റേർസ് പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ്; ക്ലാസിക്കിൽ മഹാരാഷ്ട്ര ഓവറോൾ ജേതാക്കൾ, കേരളം രണ്ടാമത്

> **Lead Summary:** **കോഴിക്കോട് : [ **ഇൻഡോർ സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന ദേശീയ മാസ്റ്റേർസ് പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ മൂന്നാം ദിനമായ ഇന്ന് ക്ലാസിക് പവർ ലിഫ്റ്റിംഗ് മത്സരം പൂർത്തിയായി.

## Article Content

**കോഴിക്കോട് : [ **ഇൻഡോർ സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന ദേശീയ മാസ്റ്റേർസ് പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ മൂന്നാം ദിനമായ ഇന്ന് ക്ലാസിക് പവർ ലിഫ്റ്റിംഗ് മത്സരം പൂർത്തിയായി.

പുരുഷ - വനിത വിഭാഗം 292 പോയിൻ്റ് നേടി മഹാരാഷ്ട്ര ഓവറോൾ ജേതാക്കളായി. 229 പോയിൻ്റ നേടി കേരളം രണ്ടാം സ്ഥാനവും 147 പോയിൻ്റ് നേടി മധ്യ പ്രദേശ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

എക്യൂപ്ഡ് മത്സര വിഭാഗം നാളെയും, മറ്റന്നാളും ഉച്ഛ വരെ തുടരും. സംസ്ഥാന സ്പോർട്സ് കൗൺസിലിൻ്റെ സഹകരണത്തോടെ കേരള സ്റ്റേറ്റ് പവർ ലിഫ്റ്റിംഗ് അസോസിയേഷനും കോഴിക്കോട് ജില്ലാ പവർ ലിഫ്റ്റിംഗ് അസോസിയേഷനും സംയുക്തമായാണ് ദേശീയ മാസ്റ്റേർസ് പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/306705/national-masters-powerlifting-championship-maharashtra-wins-overall-in-classic-kerala-second)