---
title: "ദേശീയ മാസ്റ്റേർസ് പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ്; ക്ലാസിക് പവർ ലിഫ്റ്റിംഗിൽ രണ്ടാം ദിനം തമിഴ്നാട് മുന്നിൽ"
english_title: "National Masters Powerlifting Championship Tamil Nadu leads in classic powerlifting on second day"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/306510/national-masters-powerlifting-championship-tamil-nadu-leads-in-classic-powerlifting-on-second-day"
published_at: "2025-08-04T22:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6890e4cedd6fa_tydty.jpg"
keywords: []
---

# ദേശീയ മാസ്റ്റേർസ് പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ്; ക്ലാസിക് പവർ ലിഫ്റ്റിംഗിൽ രണ്ടാം ദിനം തമിഴ്നാട് മുന്നിൽ

> **Lead Summary:** **കോഴിക്കോട് :[ **ഇൻഡോർ സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന ദേശീയ മാസ്റ്റേർസ് പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ രണ്ടാ ദിനം പിന്നിട്ടപ്പോൾ ക്ലാസിക് പവർ ലിഫ്റ്റിംഗിൽ പുരുഷ വിഭാഗത്തിൽ തമിഴ്നാട് 129 പോയൻ്റോടെ രണ്ടാം സ്ഥാനത്തും മഹാരാഷ്ട്ര 133 പോയൻ്റോടെ ഒന്നാം സ്ഥാനത്തും 94 പോയ ൻ്റോടെ കേരളം മൂന്നാം സ്ഥാനത്തുമാണ്.

## Article Content

**കോഴിക്കോട് :[ **ഇൻഡോർ സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന ദേശീയ മാസ്റ്റേർസ് പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ രണ്ടാ ദിനം പിന്നിട്ടപ്പോൾ ക്ലാസിക് പവർ ലിഫ്റ്റിംഗിൽ പുരുഷ വിഭാഗത്തിൽ തമിഴ്നാട് 129 പോയൻ്റോടെ രണ്ടാം സ്ഥാനത്തും മഹാരാഷ്ട്ര 133 പോയൻ്റോടെ ഒന്നാം സ്ഥാനത്തും 94 പോയ ൻ്റോടെ കേരളം മൂന്നാം സ്ഥാനത്തുമാണ്.

വനിത വിഭാഗത്തിൽ മഹാരാഷ്ട 136 പോയൻ്റോടെ ഒന്നാം സ്ഥാനത്തും കേരളം 110 പോയൻ്റോടെ രണ്ടാം സ്ഥാനത്തും മധ്യപ്രദേശ് 71 പോയൻ്റോടെ മൂന്നാം സ്ഥാനത്തുമാണ്. ഓവറോൾ നില മഹാരാഷ്ട്ര 269 പോയൻ്റും കേരളം 191 പോയൻ്റോടെ രണ്ടാം സ്ഥാനത്തും തമിഴ്നാട് 129 പോയൻ്റോടെ മൂന്നാം സ്ഥാനത്തുമാണ്.

ചൊവ്വാഴ്ച രാവിലെ എക്യൂപ്ഡ് പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ് ആരംഭിക്കും. സംസ്ഥാന സ്പോർട്സ് കൗൺസിലിൻ്റെ സഹകരണത്തോടെ

കേരള സ്റ്റേറ്റ് പവർ ലിഫ്റ്റിംഗ് അസോസിയേഷനും കോഴിക്കോട് ജില്ലാ പവർ ലിഫ്റ്റിംഗ് അസോസിയേഷനും സംയുക്തമായാണ് ദേശീയ മാസ്റ്റേഴ്സ് പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. 7 ന് മത്സരങ്ങൾ സമാപിക്കും.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/306510/national-masters-powerlifting-championship-tamil-nadu-leads-in-classic-powerlifting-on-second-day)