---
title: "സാന്ത്വന പ്രവർത്തകരുടെ നിസ്വാർത്ഥ സേവനങ്ങളാണ് ഭൂമിയെ ജീവസ്സുറ്റതും ഹരിതാഭവുമാക്കി മാറ്റുന്നത് - തഖിയുദ്ദീൻ ഹൈതമി"
english_title: "The selfless services of relief workers are what make the earth a living and green place Takhiiuddin Haitami"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/306392/the-selfless-services-of-relief-workers-are-what-make-the-earth-a-living-and-green-place-takhiiuddin-haitami"
published_at: "2025-08-04T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68905fd49a831_77.jpg"
keywords: []
---

# സാന്ത്വന പ്രവർത്തകരുടെ നിസ്വാർത്ഥ സേവനങ്ങളാണ് ഭൂമിയെ ജീവസ്സുറ്റതും ഹരിതാഭവുമാക്കി മാറ്റുന്നത് - തഖിയുദ്ദീൻ ഹൈതമി

> **Lead Summary:** **നന്തി ബസാർ:[ **സാന്ത്വന പ്രവർത്തകരുടെ നിസ്വാർത്ഥ സേവനങ്ങളാണ് ഭൂമിയെ ജീവസ്സുറ്റതും ഹരിതാഭവുമാക്കി മാറ്റുന്നതെന്ന് നന്തി ദാറുസ്സലാം ദഅവാ കോളേജ് പ്രിൻസിപ്പാൾ തഖിയുദ്ദീൻ ഹൈതമി അഭിപ്രായപ്പെട്ടു. സാന്ത്വനം കടലൂർ, കുവൈത്ത് എന്ന പ്രവാസി സംഘടനയുടെ സഹകരണത്തോടെ നന്തിയിൽ പ്രവർത്തിക്കുന്ന ദയ സ്നേഹതീരം പാലിയേറ്റിവ് കെയർ സബ് സെൻ്ററിൻ്റെ പുതിയ ഓഫീസ് ഉദ്ഘാടനം തഖിയുദ്ദീൻ ഹൈതമി നിർവ്വഹിച്ചു.

## Article Content

**നന്തി ബസാർ:[ **സാന്ത്വന പ്രവർത്തകരുടെ നിസ്വാർത്ഥ സേവനങ്ങളാണ് ഭൂമിയെ ജീവസ്സുറ്റതും ഹരിതാഭവുമാക്കി മാറ്റുന്നതെന്ന് നന്തി ദാറുസ്സലാം ദഅവാ കോളേജ് പ്രിൻസിപ്പാൾ തഖിയുദ്ദീൻ ഹൈതമി അഭിപ്രായപ്പെട്ടു. സാന്ത്വനം കടലൂർ, കുവൈത്ത് എന്ന പ്രവാസി സംഘടനയുടെ സഹകരണത്തോടെ നന്തിയിൽ പ്രവർത്തിക്കുന്ന ദയ സ്നേഹതീരം പാലിയേറ്റിവ് കെയർ സബ് സെൻ്ററിൻ്റെ പുതിയ ഓഫീസ് ഉദ്ഘാടനം തഖിയുദ്ദീൻ ഹൈതമി നിർവ്വഹിച്ചു.

കിടപ്പ് രോഗികളുടെ ആത്മീയവും സാമുഹ്യവുമായ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് അവർക്ക് സമാധാനപൂർണ്ണമായ അന്തരീക്ഷം ഒരുക്കുകയാണ് പാലിയേറ്റീവ് പ്രവർത്തകർ ചെയ്യുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ പ്രശസ്ത ട്രെയിനർ അബ്ദുൾ ഗഫൂർ തിക്കോടി അഭിപ്രായപ്പെട്ടു. ബഷീർ കോവുമ്മൽ അധ്യക്ഷത വഹിച്ചു.

തഖ് വ മൊയ്തു ഹാജി, റഫീഖ് പുത്തലത്ത്, നാസർ ടി.കെ, ഒ.കെ. കാസിം, കബീർ ടി.കെ, അബ്ദുറഹിമാൻ വർദ്,ഷിഹാബ് കൊയിലിൽ, ഷാക്കിർ കുറുക്കനാട്ട്, മുഹമ്മദ് നജീബ് ടി. വി , അംബിക പ്രകാശ് എന്നിവർ ആശംസകൾ നേർന്നു. റഷീദ് മണ്ടോളി സ്വാഗതവും ഹനീഫ സ്റ്റാർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/306392/the-selfless-services-of-relief-workers-are-what-make-the-earth-a-living-and-green-place-takhiiuddin-haitami)