---
title: "നാടക മധുരമായി 'ഒരു കോയിക്കോടൻ ഹൽവ' അരങ്ങിലേക്ക്"
english_title: "Oru Koikodan Halwa enters the stage with sweet drama"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/295606/oru-koikodan-halwa-enters-the-stage-with-sweet-drama"
published_at: "2025-06-11T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684930976d3a9_yt.jpg"
keywords: []
---

# നാടക മധുരമായി 'ഒരു കോയിക്കോടൻ ഹൽവ' അരങ്ങിലേക്ക്

> **Lead Summary:** **കോഴിക്കോട് : [** അക്ബർ കക്കട്ടിലിൻ്റെ കഥ യോർമ്മയുമായി അരങ്ങിനൊരു നാടക മധുരം. നാടകത്തിൻ്റെ നിലാവും വെളിച്ചവും സ്നേഹവും , കാലത്തിന് നൽകിയ കോഴിക്കോടൻ അരങ്ങിലേക്ക് ഒരു നാടകം കൂടി ഒരുങ്ങുന്നു.'ഒരു കോയിക്കോടൻ ഹൽവ' മലയാളത്തിൻ്റെ പ്രിയപ്പെട്ട കഥാകാരൻ അക്ബർ കക്കട്ടിലിൻ്റെ 'സ്നേഹിതന്മാർ 'എന്ന ഒരു കുഞ്ഞു കഥയുടെ സ്വതന്ത്ര നാടകാവിഷ്കാരമാണ് ഈ രംഗാവതരണം.

## Article Content

**കോഴിക്കോട് : [** അക്ബർ കക്കട്ടിലിൻ്റെ കഥ യോർമ്മയുമായി അരങ്ങിനൊരു നാടക മധുരം. നാടകത്തിൻ്റെ നിലാവും വെളിച്ചവും സ്നേഹവും , കാലത്തിന് നൽകിയ കോഴിക്കോടൻ അരങ്ങിലേക്ക് ഒരു നാടകം കൂടി ഒരുങ്ങുന്നു.'ഒരു കോയിക്കോടൻ ഹൽവ' മലയാളത്തിൻ്റെ പ്രിയപ്പെട്ട കഥാകാരൻ അക്ബർ കക്കട്ടിലിൻ്റെ 'സ്നേഹിതന്മാർ 'എന്ന ഒരു കുഞ്ഞു കഥയുടെ സ്വതന്ത്ര നാടകാവിഷ്കാരമാണ് ഈ രംഗാവതരണം.

ആയിരത്തി തൊള്ളായിരത്തി എൺപതുകളിൽ കോഴിക്കോട്ടെ കൊപ്പരമാർക്കറ്റിൽ തേങ്ങ വിൽക്കാനെത്തുന്ന വടകരക്കാരനായ മൊയ്തീനും, താമരശ്ശേരിയിലെ പ്ലാസ്റ്റിക് കമ്പനിയിലെ മേസ്തിരി പണിക്കാരനായ ഉസ്മാനും ഒരു മിന്നൽപ്പണി മുടക്ക് ദിവസം കോഴിക്കോട്ട് കഴിച്ചുകൂട്ടുന്ന ഒരു രാത്രിയാണ് നാടകത്തിൻ്റെ ഇതിവൃത്തം. കോഴിക്കോട് അങ്ങാടിയും അവിടുത്തെ കൊപ്പരപാണ്ട്യാലയും 'അങ്ങാടി' സിനിമയും, കെ ടി യു ടെ നാടകങ്ങളും, മൊയീൻ കുട്ടി വൈദ്യരുടെ ഇശലുകളും, കോഴിക്കോടിൻ്റെ ജീവിതപരിസരവും ചേർത്തുവച്ചാണ് നർമ്മത്തിൽ പൊതിഞ്ഞ ഈ നാടകം ഒരുക്കി ചേർത്തിട്ടുള്ളത്.

ഒന്നേകാൽ മണിക്കൂർ ദൈർഘ്യമുള്ള ഈ നാടകത്തിലെ അഭിനേതാക്കൾ മലയാളത്തിലെ മികച്ച നടന്മാരായ സത്യൻ മുദ്രയും പ്രദീപ് മുദ്രയുമാണ്. പ്രശസ്ത സംഗീത പ്രതിഭ അജയ് ഗോപാലാണ് ഗാന രചനയും സംഗീതവും നിർവഹിക്കുന്നത്. സുരേഷ് ബാബു ശ്രീ സ്ഥയുടെ നാടക ഭാഷയക്ക് മനോജ് നാരായണനാണ് സംവിധാനം നിർവഹിക്കുന്നത്, കോഴിക്കോട് സബർമതി തിയറ്റർ വില്ലേജ് അരങ്ങിലെത്തിക്കുന്ന നാടകം അവതരണത്തിൻ്റെ അരങ്ങൊരുക്കത്തിലാണ്.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/295606/oru-koikodan-halwa-enters-the-stage-with-sweet-drama)