---
title: "ബിജെപി സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധം; ജൂലൈ ഒൻപതിന് ദേശീയ പണിമുടക്ക്"
english_title: "Protest against BJP government anti-people policies National strike on July nine"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/295199/protest-against-bjp-government-anti-people-policies-national-strike-on-july-nine"
published_at: "2025-06-09T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684683777aa7c_77.jpg"
keywords: []
---

# ബിജെപി സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധം; ജൂലൈ ഒൻപതിന് ദേശീയ പണിമുടക്ക്

> **Lead Summary:** **ബാലുശേരി: [** കേന്ദ്ര ബിജെപി സർക്കാരിൻ്റെ തൊഴിലാളിവിരുദ്ധ, ജനവിരുദ്ധ നയങ്ങൾക്കെതിരെ തൊഴിലാളികളും കർഷകരും കേന്ദ്രസർക്കാർ പൊതുമേഖല ജീവനക്കാർ ബാങ്ക് ഇൻഷുറൻസ് മേഖലയിലെ ജീവനകാർ തുടങ്ങിയ സംഘടനകളുടെ സംയുക്ത നേതൃത്വത്തിൽ ജൂലൈ 9 ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ മുഴുവൻ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് നിർമാണ തൊഴിലാളി യൂണിയൻ സിഐടിയു ബാലുശേരി ഏരിയ സമ്മേളനം ആഹ്വാനം ചെയ്തു.

## Article Content

**ബാലുശേരി: [** കേന്ദ്ര ബിജെപി സർക്കാരിൻ്റെ തൊഴിലാളിവിരുദ്ധ, ജനവിരുദ്ധ നയങ്ങൾക്കെതിരെ തൊഴിലാളികളും കർഷകരും കേന്ദ്രസർക്കാർ പൊതുമേഖല ജീവനക്കാർ ബാങ്ക് ഇൻഷുറൻസ് മേഖലയിലെ ജീവനകാർ തുടങ്ങിയ സംഘടനകളുടെ സംയുക്ത നേതൃത്വത്തിൽ ജൂലൈ 9 ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ മുഴുവൻ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് നിർമാണ തൊഴിലാളി യൂണിയൻ സിഐടിയു ബാലുശേരി ഏരിയ സമ്മേളനം ആഹ്വാനം ചെയ്തു.

ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ (സ:പി.പി.രവി നഗർ) വെച്ച് നടന്ന സമ്മേളനം യൂണിയൻ ജില്ല പ്രസിഡണ്ട് സ: എം. ഗിരീഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡണ്ട് എ.എം. ഷൈജു അധ്യക്ഷത വഹിച്ചു. ടി.സി. രജിൽകുമാർ രക്തസാക്ഷി പ്രമേയവും പി. ഷാജി അനുശോചന പ്രമേയവും അവതരിപ്പിച്ചു.

എരിയ സെക്രട്ടറി ആർ.കെ.മനോജ് പ്രവർത്തനറിപ്പോർട്ടും ട്രഷറർ കെ.സുകുമാരൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. യൂണിയൻ ജില്ലാ ഭാരവാഹികളായ എം.വി സദാനന്ദൻ, എൻ.എം. കുഞ്ഞിക്കണ്ണൻ മാസ്റ്റർ, വി.പി.രവീന്ദ്രൻ എന്നിവർ സംസാരിച്ചു. എ.എം.ഷൈജു പ്രസിഡണ്ട് ആർ.കെ. മനോജ് സെക്രട്ടറി, കെ.സുകുമാരൻ ട്രഷറർ എന്നിവരെ ഭാരവാഹികളായി സമ്മേളനം തെരഞ്ഞെടുത്തു.

സഹഭാരവാഹികൾ: പി.എൻ അശോകൻ. വി.എം. ദിനേശൻ, പി.പി. സുരേഷ്, സി.ഗംഗാധരൻ (വൈസ് പ്രസിഡണ്ട് മാർ) പി.ഷാജി, റീജ.വി.കെ.ടി.സി. രജിൽകുമാർ, കെ.എം.ശശി (ജോ - സെക്രട്ടറിമാർ)

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/295199/protest-against-bjp-government-anti-people-policies-national-strike-on-july-nine)