---
title: "'അകമൊഴി വിഴികൾ' സംഗീതമാധുര്യവുമായി ശ്രീജിത്ത് കൃഷ്ണ; തമിഴ് സിനിമയിലെ അരങ്ങേറ്റം പ്രേക്ഷകശ്രദ്ധ നേടുന്നു"
english_title: "Sreejith Krishnasweet music Akamozhi Vizhikal His debut Tamil cinema gaining attention from audience"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/294500/sreejith-krishnasweet-music-akamozhi-vizhikal-his-debut-tamil-cinema-gaining-attention-from-audience"
published_at: "2025-06-05T17:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6841830f04459_dfd.jpg"
keywords: []
---

# 'അകമൊഴി വിഴികൾ' സംഗീതമാധുര്യവുമായി ശ്രീജിത്ത് കൃഷ്ണ; തമിഴ് സിനിമയിലെ അരങ്ങേറ്റം പ്രേക്ഷകശ്രദ്ധ നേടുന്നു

> **Lead Summary:** > **പേരാമ്പ്ര: [ **തെന്നിന്ത്യൻ ചലച്ചിത്രരംഗത്തും തൻ്റെ ആലാപന മാധുര്യം അറിയിച്ചുകൊണ്ട് നമ്മുടെ നാടിൻറെ അഭിമാന ഗായകൻ ശ്രീജിത്ത് കൃഷ്ണ കോളിവുഡിലേക്കുള്ള കാൽവയ്പ് നടത്തുന്നു. ശശീന്ദ്ര കെ ശങ്കർ സംവിധാനം നിർവഹിച്ച, എസ്പി വെങ്കിടേഷ് സംഗീതം നൽകിയ തമിഴ് ചലച്ചിത്രമായ “അകമൊഴി വിഴികൾ” എന്ന ചിത്രത്തിൽ ഒരു മനോഹരമായ പ്രണയഗാനം ആലപിച്ചുകൊണ്ടാണ് ശ്രീജിത്ത് കൃഷ്ണയുടെ അരങ്ങേറ്റം.

## Article Content

> **പേരാമ്പ്ര: [ **തെന്നിന്ത്യൻ ചലച്ചിത്രരംഗത്തും തൻ്റെ ആലാപന മാധുര്യം അറിയിച്ചുകൊണ്ട് നമ്മുടെ നാടിൻറെ അഭിമാന ഗായകൻ ശ്രീജിത്ത് കൃഷ്ണ കോളിവുഡിലേക്കുള്ള കാൽവയ്പ് നടത്തുന്നു. ശശീന്ദ്ര കെ ശങ്കർ സംവിധാനം നിർവഹിച്ച, എസ്പി വെങ്കിടേഷ് സംഗീതം നൽകിയ തമിഴ് ചലച്ചിത്രമായ “അകമൊഴി വിഴികൾ” എന്ന ചിത്രത്തിൽ ഒരു മനോഹരമായ പ്രണയഗാനം ആലപിച്ചുകൊണ്ടാണ് ശ്രീജിത്ത് കൃഷ്ണയുടെ അരങ്ങേറ്റം.

ചിത്രത്തിലെ ഓഡിയോ ലോഞ്ചും ട്രെയിലർ റിലീസും പ്രശസ്ത തമിഴ് സിനിമാ പ്രവർത്തകരുടെ സാന്നിധ്യത്തിൽ ചെന്നൈയിലെ പ്രസാദ് ലാബിൽ വച്ച് നടന്നു. ചിത്രത്തിൽ പ്രശസ്ത പിന്നണിഗായകരായ മധു ബാലകൃഷ്ണൻ, ഉണ്ണിമേനോൻ, പ്രദീപ് പള്ളുരുത്തി എന്നിവരോടൊപ്പം ശ്രീജിത്ത് കൃഷ്ണയും തൻ്റെ ശബ്ദം ആദ്യമായി തമിഴ് വെള്ളിത്തിരയിൽ പതിപ്പിക്കുന്നു എന്നത് പ്രത്യേകം ശ്രദ്ധേയമാണ്.

> സോഷ്യൽ മീഡിയയിലൂടെയും നിരവധി ഹൃദയസ്പർശിയായ ഗാനങ്ങൾ ആലപിച്ചുകൊണ്ട് ജനശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന ശ്രീജിത്ത്, ഇതിനോടകം രണ്ട് മലയാള ചലച്ചിത്രങ്ങളിൽ പാടിയിട്ടുണ്ട്. “അകമൊഴി വിഴികൾ” തമിഴ്നാട്ടിലെ തിയേറ്ററുകളിൽ പ്രേക്ഷകരുടെ കൈയ്യടി നേടിക്കൊണ്ട് മൂന്നാം വാരം പ്രദർശനം തുടർന്നുകൊണ്ടിരിക്കുന്നു...

പ്രസ്തുത തമിഴ് സിനിമ ഉടൻതന്നെ കേരളത്തിലെ തിയേറ്ററുകളിലും റിലീസ് ആവുന്നു എന്ന് സംവിധായകൻ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/294500/sreejith-krishnasweet-music-akamozhi-vizhikal-his-debut-tamil-cinema-gaining-attention-from-audience)