---
title: "അറിവിന്റെ മുറ്റത്തേക്ക്; കോർപ്പറേഷൻ തല പ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്ത് മേയർ ബിനാ ഫിലിച്ച്"
english_title: "Mayor Binafilich inaugurates corporation level entrance ceremony courtyard knowledge"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/293855/mayor-binafilich-inaugurates-corporation-level-entrance-ceremony-courtyard-knowledge"
published_at: "2025-06-02T23:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683de82b4c622_dfgfd78.jpg"
keywords: []
---

# അറിവിന്റെ മുറ്റത്തേക്ക്; കോർപ്പറേഷൻ തല പ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്ത് മേയർ ബിനാ ഫിലിച്ച്

> **Lead Summary:** **കോഴിക്കോട് : [**[ ] കോഴിക്കോട് കോർപ്പറേഷൻ തല പ്രവേശനോത്സവം കെ.ടി. മുഹമ്മദ് സ്മാരക ഗവ: എൽ. പി സ്കൂളിൽ മേയർ ബിനാഫിലിച്ച് ഉദ്‌ഘാടനം ചെയ്തു. കോഴിക്കോട് കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അംഗവും വാർഡ് കൗൺസിലറും കൂടിയായ ടി മുരളീധരൻ അധ്യക്ഷത വഹിച്ചു.

## Article Content

**കോഴിക്കോട് : [**[ ] കോഴിക്കോട് കോർപ്പറേഷൻ തല പ്രവേശനോത്സവം കെ.ടി. മുഹമ്മദ് സ്മാരക ഗവ: എൽ. പി സ്കൂളിൽ മേയർ ബിനാഫിലിച്ച് ഉദ്‌ഘാടനം ചെയ്തു. കോഴിക്കോട് കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അംഗവും വാർഡ് കൗൺസിലറും കൂടിയായ ടി മുരളീധരൻ അധ്യക്ഷത വഹിച്ചു.

പ്രസ്തുത ചടങ്ങിൽ പ്രധാന അധ്യാപിക കെപി. സുജാത സ്വാഗതം പറഞ്ഞു. സിനിമ നാടക പ്രവർത്തകനായ സുരേഷ്ബാബു മുഖ്യാതിഥിയായി. സൂമ്പാ ട്രയിനറും മജീഷ്യനുമായ അനശ്വർ പുതിയങ്ങാടി മാജിക് ഷോ അവതരിപ്പിച്ചു.

കെ പി ബാബുരാജ്, എം എ നാസർ , ഡോ. കോളിൻസ്, ബി പി സി ഹരീഷ് കുമാർ, പി ടി എ പ്രസിഡന്റ് എന്നിവർ സംസാരിച്ചു. മേയ്ത്ര ആശുപത്രിയിലെ ജീവനക്കാർ മുഴുവൻ കുട്ടികൾക്കും ബാഗും മലർവാടി ബാലസംഘം പുസ്തകങ്ങളും ഏയ്ഞ്ചൽ ചാരിറ്റബിൾ സൊസൈറ്റി മലബാർ ആശുപത്രി എന്നിവർ എല്ലാ ക്ലാസിലേക്കും ഇന്ററാക്ടിവ് പാനലുകളും വിദ്യാലയത്തിന് നൽകി.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/293855/mayor-binafilich-inaugurates-corporation-level-entrance-ceremony-courtyard-knowledge)