---
title: "കോഴിക്കോട് ചേവരമ്പലത്ത് പൈപ്പ് പൊട്ടി റോഡില്‍ വന്‍ ഗര്‍ത്തം; കടകളിലും വീടുകളിലും വെള്ളംകയറി"
english_title: "#pipeburst #Chevarambalam #Kozhikode #creating #huge #crater #road #water #entered #shops #houses"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/278650/pipeburst-chevarambalam-kozhikode-creating-huge-crater-road-water-entered-shops-houses"
published_at: "2025-03-24T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e0f870def7c_3.jpg"
keywords: []
---

# കോഴിക്കോട് ചേവരമ്പലത്ത് പൈപ്പ് പൊട്ടി റോഡില്‍ വന്‍ ഗര്‍ത്തം; കടകളിലും വീടുകളിലും വെള്ളംകയറി

> **Lead Summary:** **കോഴിക്കോട്: [** മലാപ്പറമ്പ് - ചേവരമ്പലം റോഡിൽ വൻ ​ഗർത്തം. പൈപ്പ് പൊട്ടിയാണ് റോഡിന്റെ നടുക്ക് ​ഗർത്തം ഉണ്ടായത്. റോഡിന്റെ പാതി ഭാ​ഗം തകർന്ന് വെള്ളം തൊട്ടടുത്ത വീടുകളിലേക്കും ഒഴുകിയെത്തി.

## Article Content

**കോഴിക്കോട്: [** മലാപ്പറമ്പ് - ചേവരമ്പലം റോഡിൽ വൻ ​ഗർത്തം. പൈപ്പ് പൊട്ടിയാണ് റോഡിന്റെ നടുക്ക് ​ഗർത്തം ഉണ്ടായത്. റോഡിന്റെ പാതി ഭാ​ഗം തകർന്ന് വെള്ളം തൊട്ടടുത്ത വീടുകളിലേക്കും ഒഴുകിയെത്തി.

കടകളിലും വെള്ളം കയറി. രാവിലെ 9 മണിയോടെയാണ് ​ഗർത്തം ഉണ്ടായത്. നൂറ് കണക്കിന് വാഹനം കടന്നുപോകുന്ന റോഡിലാണ് ​ഗർത്തം. വലിയ ​ഗർത്തം ഉണ്ടായിട്ടും വാഹനങ്ങൾ റോഡിന്റെ ഇരു സൈഡുകളിൽ കൂടി കടന്നുപോകുന്നു.

അപകട സാധ്യത ഉള്ളതിനാൽ ​ഗതാ​ഗത നിയന്ത്രണം വേണം എന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/278650/pipeburst-chevarambalam-kozhikode-creating-huge-crater-road-water-entered-shops-houses)