---
title: "പഴ്സും മൊബൈൽ ഫോണും തട്ടിപ്പറിച്ച പ്രതികളെ പിടികൂടി"
english_title: "#Suspects #arrested #stealing #wallet #mobilephone"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/278362/suspects-arrested-stealing-wallet-mobilephone"
published_at: "2025-03-22T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67dee7677112f_uytuty.jpg"
keywords: []
---

# പഴ്സും മൊബൈൽ ഫോണും തട്ടിപ്പറിച്ച പ്രതികളെ പിടികൂടി

> **Lead Summary:** **കോഴിക്കോട്: [** ബീച്ച് ഓപ്പൺ സ്റ്റേജിൽ വിശ്രമിക്കുകയായിരുന്ന പുതിയാപ്പ സ്വദേശിയുടെ പണമടങ്ങിയ പഴ്സും മൊബൈൽ ഫോണും തട്ടിപ്പറിച്ചു കടന്നുകളഞ്ഞ നോർത്ത് ബേപ്പൂർ വെള്ളായിക്കോട്ട് വീട്ടിൽ വിഷ്ണു , വെള്ളയിൽ ചോക്രായിൻ വളപ്പിൽ മുഹമ്മദ് അബി , ബേപ്പൂർ അയനിക്കൽ ശ്രീസരോജം വീട്ടിൽ അഭിരാം എന്നിവരെ വെള്ളയിൽ പൊലീസ് പിടികൂടി.

## Article Content

**കോഴിക്കോട്: [** ബീച്ച് ഓപ്പൺ സ്റ്റേജിൽ വിശ്രമിക്കുകയായിരുന്ന പുതിയാപ്പ സ്വദേശിയുടെ പണമടങ്ങിയ പഴ്സും മൊബൈൽ ഫോണും തട്ടിപ്പറിച്ചു കടന്നുകളഞ്ഞ നോർത്ത് ബേപ്പൂർ വെള്ളായിക്കോട്ട് വീട്ടിൽ വിഷ്ണു , വെള്ളയിൽ ചോക്രായിൻ വളപ്പിൽ മുഹമ്മദ് അബി , ബേപ്പൂർ അയനിക്കൽ ശ്രീസരോജം വീട്ടിൽ അഭിരാം എന്നിവരെ വെള്ളയിൽ പൊലീസ് പിടികൂടി.

ഇന്നലെ രാവിലെ 5ന് ആയിരുന്നു പിടിച്ചുപറി നടത്തിയത്. 

നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചു പ്രതികളെക്കുറിച്ചു വ്യക്തമായി മനസ്സിലാക്കിയ പൊലീസ് മണിക്കൂറുകൾ‌ക്കകം അവരെ വീടുകളിൽ നിന്നു പിടികൂടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/278362/suspects-arrested-stealing-wallet-mobilephone)