---
title: "'യാദേൻ' സംഗീത രാവിൽ നഗരം; ആസ്വാദകർ പതിനൊന്നാം വയസ്സിൻ്റെ നിറവിൽ"
english_title: "#City #Yaden #musicalnight #age #eleven"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/272419/city-yaden-musicalnight-age-eleven"
published_at: "2025-02-23T23:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bb5d3c23da9_dd.jpg"
keywords: []
---

# 'യാദേൻ' സംഗീത രാവിൽ നഗരം; ആസ്വാദകർ പതിനൊന്നാം വയസ്സിൻ്റെ നിറവിൽ

> **Lead Summary:** **കോഴിക്കോട്: [ **സംഗീതത്തെ നെഞ്ചോട് ചേർത്തു പിടിക്കുന്ന കോഴിക്കോടൻ ആസ്വാദകർക്ക് പതിനൊന്നാം വയസ്സിൻ്റെ നിറവിൽ യാദേൻ സംഗീത രാവ് സംഘടിപ്പിച്ചു.

## Article Content

**കോഴിക്കോട്: [ **സംഗീതത്തെ നെഞ്ചോട് ചേർത്തു പിടിക്കുന്ന കോഴിക്കോടൻ ആസ്വാദകർക്ക് പതിനൊന്നാം വയസ്സിൻ്റെ നിറവിൽ യാദേൻ സംഗീത രാവ് സംഘടിപ്പിച്ചു.

> പഴയ കാല ഹിന്ദി ഗാനങ്ങളാൽ "യാദേൻ " അനിർവചനീയ അനുഭൂതി രാവായി മാറി. സത്യം ശിവം സുന്ദരത്തിലെ ഭക്തിസാന്ദ്രമായ ഈശ്വർ സത്യഹേ......സത്യ ശിവനേ... ശിവ സുന്ദർ ഹേ എന്ന ഗാനം ആലപിച്ച് ഗായിക കീർത്തന സംഗീത രാവിന് തുടക്കം കുറിച്ചു.

തുടർന്ന് കിഷോർ ദായുടെ ദിൽ ബർമരേ കബ്ഹർ മുജേ ഗായകൻ ദീജു ദിവാകരും പിന്നാലെ ദോസ്തി യിലെ ജാനേ വാലോം സറ യുമായി സൗരവ് കിഷനും ആലപിച്ചു.

യാദേൻ സംഗീത രാവിൻ്റെ ഉദ്ഘാടനം ജോയിൻ്റ് ആർ.ടി. ഒ സി.പി സക്കരിയ നിർവഹിച്ചു. മെർമർ ഇറ്റാലിയ ചെയർമാൻ ആൻ്റ് മാനേജിംഗ് ഡയറക്ടർ കെ.വി സക്കീർ ഹുസൈൻ, കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്സ് പ്രസിഡൻ്റ് വിനീഷ് വിദ്യാധരൻ ,റശീദ് ബാബു, ഹാഫിസ് റസാഖ് , കെ. മുസമ്മിൽ , നയൻ ജെ. ഷാ, ടി.പി. എം. ഹാഷീറലി, എൻ.സി. അബ്ദുല്ലക്കോയ, ഗായകൻ സുനിൽകുമാർ, സംഘാടകൻ അഷ്ക്കർ എന്നിവർ സംസാരിച്ചു.

അശ്റഫ് കാവിൽ , ജെയിംസ് സി. ലാസർ എന്നിവർ അവതാരകരായി. അഷ്ക്കർ, സൗരവ് കിഷൻ, കീർത്തന , ഗോപിക മേനോൻ, ദീജു ദിവാകർ എന്നിവരും ഗാനങ്ങൾ ആലപിച്ചു. കോഴിക്കോട് പപ്പൻ , ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പശ്ചാത്തല സംഗീതവുമൊരുക്കി.

സോമൻ ( ഗിറ്റാർ ) , പോൾ വിജയൻ ( ബേസ് ഗിറ്റാർ ) , അസീസ് ( റിഥം ) സന്തോഷ് , ഫിറോസ് (തബല ) എന്നിവരും സംഗീതമൊരുക്കി.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/272419/city-yaden-musicalnight-age-eleven)