---
title: "അലീന ടീച്ചറുടെ മരണത്തിലെ ദുരൂഹത സമഗ്ര അന്വേഷണം നടത്തണം - യൂത്ത് ലീഗ്"
english_title: "#AlinaTeacher #death #mystery #thoroughly #investigated #YouthLeague"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/272381/alinateacher-death-mystery-thoroughly-investigated-youthleague"
published_at: "2025-02-23T19:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bb2e4a33384_fsdfsf.jpg"
keywords: []
---

# അലീന ടീച്ചറുടെ മരണത്തിലെ ദുരൂഹത സമഗ്ര അന്വേഷണം നടത്തണം - യൂത്ത് ലീഗ്

> **Lead Summary:** **കോടഞ്ചേരി : [ **കോടഞ്ചേരി എൽ പി സ്കൂൾ അധ്യാപിക അലീന ടീച്ചറുടെ ആത്മഹത്യയിൽ നീതിപൂർവ്വമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടു മുസ്ലിം യൂത്ത് ലീഗ് കട്ടിപ്പാറയിൽ പ്രകടനവും പ്രധിഷേധ യോഗവും സംഘടിപ്പിച്ചു.

## Article Content

**കോടഞ്ചേരി : [ **കോടഞ്ചേരി എൽ പി സ്കൂൾ അധ്യാപിക അലീന ടീച്ചറുടെ ആത്മഹത്യയിൽ നീതിപൂർവ്വമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടു മുസ്ലിം യൂത്ത് ലീഗ് കട്ടിപ്പാറയിൽ പ്രകടനവും പ്രധിഷേധ യോഗവും സംഘടിപ്പിച്ചു.

ഇല്ലാത്ത നൂലാമാലകൾ ഉണ്ടാക്കി ചുവപ്പ് നാടയിൽ കുരുക്കി നിയമനങ്ങൾ അസാധുവാക്കി ഉദ്യോഗാർഥികളെ കൊലക്ക് കൊടുക്കുന്ന രീതിയിൽ നിന്ന് സർക്കാർ പിന്മാറണമെന്നും കട്ടിപ്പാറ പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് കട്ടിപ്പാറയിൽ നടത്തിയ പ്രധിഷേധയോഗത്തിൽ ആവശ്യപ്പെട്ടു.

കൊടുവള്ളി മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി എം നസീഫ് യോഗം ഉത്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ്‌ ഷാഫി സഖരിയ അധ്യക്ഷനായി.

മുസ്ലിം ലീഗ് കട്ടിപ്പാറ പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി ഹാരിസ് എ ടി മുഖ്യ പ്രഭാഷണം നടത്തി,പഞ്ചായത്ത്‌ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി നാസർ ചമൽ സ്വാഗതവും അസ്‌ലം കട്ടിപ്പാറ നന്ദിയും പറഞ്ഞു.

ഗഫൂർ ചമൽ, മജീദ് ഇ പി, ബഷീർ വട്ടക്കണ്ടി, ഷമീർ അമാരാട്, ജലീൽ അമരാട്, മുനീർ മോയത്ത്, ഷുക്കൂർ തലയാട്, സിനാൻ, പി പി ജസൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/272381/alinateacher-death-mystery-thoroughly-investigated-youthleague)