---
title: "ദളിത് വിരുദ്ധ കേരള വിരുദ്ധ പരാമർശം; ബാലുശ്ശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും സായാഹ്ന ധർണ്ണയും"
english_title: "#Anti #Dalit #Anti #Kerala #remark #Protest #demonstration #evening #leadership #Balushery #AreaCommittee"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/269550/anti-dalit-anti-kerala-remark-protest-demonstration-evening-leadership-balushery-areacommittee"
published_at: "2025-02-11T20:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ab671f64450_ff.jpg"
keywords: []
---

# ദളിത് വിരുദ്ധ കേരള വിരുദ്ധ പരാമർശം; ബാലുശ്ശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും സായാഹ്ന ധർണ്ണയും

> **Lead Summary:** **ബാലുശ്ശേരി: [ ** കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയുടെയും ജോർജ് കുര്യന്റെയും ദളിത് വിരുദ്ധ കേരള വിരുദ്ധ പരാമർശത്തിലും കേന്ദ്രബജറ്റിൽ കേരളത്തോട് കാണിക്കുന്ന അവഗണനയിലും പ്രതിഷേധിച്ച് പട്ടികജാതി ക്ഷേമസമിതി ബാലുശ്ശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉള്ളിയേരിയിൽ പ്രതിഷേധ പ്രകടനവും സായാഹ്ന ധർണ്ണയും സംഘടിപ്പിച്ചു.

## Article Content

**ബാലുശ്ശേരി: [ ** കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയുടെയും ജോർജ് കുര്യന്റെയും ദളിത് വിരുദ്ധ കേരള വിരുദ്ധ പരാമർശത്തിലും കേന്ദ്രബജറ്റിൽ കേരളത്തോട് കാണിക്കുന്ന അവഗണനയിലും പ്രതിഷേധിച്ച് പട്ടികജാതി ക്ഷേമസമിതി ബാലുശ്ശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉള്ളിയേരിയിൽ പ്രതിഷേധ പ്രകടനവും സായാഹ്ന ധർണ്ണയും സംഘടിപ്പിച്ചു.

സംസ്ഥാന കമ്മിറ്റി അംഗം ഷാജി തച്ചയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം ഗിരീഷ് ഉദ്ഘാടനം ചെയ്തു.

ഡി എസ് എം എം അഖിലേന്ത്യാകമ്മിറ്റി അംഗവും ജില്ലാ സെക്രട്ടറിയുമായ ഒ എം ഭരദ്വാജ്, സിപിഐഎം ഏരിയ കമ്മിറ്റിയംഗം പി നാസർ, ഉള്ളിയേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബാലരാമൻ മാഷ്, സിപിഐഎം ലോക്കൽ സെക്രട്ടറി സുരേഷ് മാഷ് ഏരിയ ട്രഷറർ കെ സി വേലായുധൻ എന്നിവർ സംസാരിച്ചു.

ഏരിയാ ജോയിന്റ് സെക്രട്ടറി ഷാജു ചെറുകവിൽ സ്വാഗതവും ജില്ലാ എക്സിക്യൂട്ടീവ് അംഗം എൽ വി വിലാസിനി നന്ദിയും അർപ്പിച്ചു ഈസ്റ്റ് മുക്കിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനത്തിന് രാജൻ സി ശ്രീനു കെ എം , ബിന്ദു വി വി , ശ്രീജ പുലരിക്കൽ ഗിരീഷ്, ബാലൻ മണിലായി രാജീവൻ പി വി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/269550/anti-dalit-anti-kerala-remark-protest-demonstration-evening-leadership-balushery-areacommittee)