---
title: "വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം; അമ്മിച്ച്യത്ത് മുക്ക്- കച്ചേരി താഴ റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "#Construction #included #annualplan #AmmichyathMukk #Kacheri #Road #inaugurated"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/266258/construction-included-annualplan-ammichyathmukk-kacheri-road-inaugurated"
published_at: "2025-01-27T21:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6797b47e3ca26_gggg.jpg"
keywords: []
---

# വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം; അമ്മിച്ച്യത്ത് മുക്ക്- കച്ചേരി താഴ റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **നടുവണ്ണൂർ: [ **2024/25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ അമ്മിച്ച്യത്ത് മുക്ക്- കച്ചേരി താഴ റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.പി.ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

**നടുവണ്ണൂർ: [ **2024/25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ അമ്മിച്ച്യത്ത് മുക്ക്- കച്ചേരി താഴ റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.പി.ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ഭരണസമിതിയംഗം ഷാഹിന കെ ആദ്ധ്യക്ഷം വഹിച്ചു. വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ സുധീഷ് ചെറുവത്ത് , ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ടി.സി സുരേന്ദ്രൻ മാസ്റ്റർ, ഭരണ സമിതിയംഗം രജില.പി.പി, വി.പി.സുനിൽ, വി.പി. മായൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

അഷറഫ് പനിച്ചിയിൽ സ്വാഗതവും രവി കച്ചേരി നന്ദിയും രേഖപ്പെടുത്തി .

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/266258/construction-included-annualplan-ammichyathmukk-kacheri-road-inaugurated)