കോഴിക്കോട്: ( kozhikode.truevisionnews.com) ജില്ല പഞ്ചായത്ത് ആരംഭിക്കുന്ന കഫറ്റീരിയയുടെ നിർമാണപ്രവൃത്തി ഉദ്ഘാടനം പ്രസിഡൻ്റ് ഷീജ ശശി നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് 2024- 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന കഫറ്റീരിയയ്ക്ക് 22 ലക്ഷം രൂപയാണ് നിർമാണ ചെലവ് കണക്കാക്കുന്നത്.
മാർച്ച് അവസാനത്തോടെ പ്രവൃത്തി പൂർത്തിയാക്കി കഫറ്റീറിയ പ്രവർത്തനം ആരംഭിക്കും.
കളക്ടറേറ്റ് വളപ്പിലെ ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡൻറ് അഡ്വ. പി ഗവാസ് അധ്യക്ഷനായി.
സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ വി പി ജമീല, സി വി എം നജ്മ, അംബിക മംഗലത്ത്, കെ വി റീന, കെ സുരേഷ് മാസ്റ്റര്‍, പി സുരേന്ദ്രന്‍, മറ്റ് ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, സെക്രട്ടറി വിനു സി കുഞ്ഞപ്പന്‍, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
എസ് പി ആനന്ദാണ് കെട്ടിടത്തിൻ്റെ ഡിസൈൻ തയ്യാറാക്കിയത്. കെ ധനീഷിനാണ് നിർമാണ കരാർ.
#Inauguration #DistrictPanchayatCafeteria