---
title: "#walker | അവർ നടക്കട്ടെ; അദ്വികിൻ്റെ പിറന്നാൾ സമ്മാനമായി നാല് വാക്കറുകൾ"
english_title: "#Let #advikin #got #four #walkers #birthday #present"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/248128/let-advikin-got-four-walkers-birthday-present"
published_at: "2024-11-09T10:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672eeae470920_fff.jpg"
keywords: []
---

# #walker | അവർ നടക്കട്ടെ; അദ്വികിൻ്റെ പിറന്നാൾ സമ്മാനമായി നാല് വാക്കറുകൾ

> **Lead Summary:** **കോഴിക്കോട് : **പുതിയങ്ങാടി കെ.ടി.എം എസ് ഗവ. എൽപി സ്കൂളിൽ വേറിട്ടൊരു പിറന്നാൾ ആഘോഷം.

## Article Content

**കോഴിക്കോട് : **പുതിയങ്ങാടി കെ.ടി.എം എസ് ഗവ. എൽപി സ്കൂളിൽ വേറിട്ടൊരു പിറന്നാൾ ആഘോഷം.

ജീവിത വഴിയിൽ തളർന്ന് പോയവർക്ക് താങ്ങാവാൻ വാക്കറുകൾ സമ്മാനിച്ചായിരുന്നു നഴ്സറി വിദ്യാർത്ഥി അദ്വിക് സ്കൂളിൽ പിറന്നാൾ ആഘോഷിച്ചത്.

നാലാം പിറന്നാൾ ദിനത്തിൽ എത്തിച്ച വാക്കറുകൾ അത്താണി പാലിയേറ്റീവിന് കൈമാറി.

പിടിഎ പ്രസിഡൻ്റിൻ്റെ അധ്യക്ഷതയിൽ സ്കൂൾ പ്രധാനാധ്യാപിക കെ. പി സുജാത രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തിൽ ഏറ്റു വാങ്ങി.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/248128/let-advikin-got-four-walkers-birthday-present)