---
title: "#Medisepscheme | സർക്കാർവിഹിതം ചേർത്ത് മെഡിസെപ്പ് പദ്ധതി പരിഷ്കരിക്കണം"
english_title: "#Medisepscheme #should #revised #adding #government #share"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/247418/medisepscheme-should-revised-adding-government-share"
published_at: "2024-11-05T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672a27db6ab95_gdf.jpg"
keywords: []
---

# #Medisepscheme | സർക്കാർവിഹിതം ചേർത്ത് മെഡിസെപ്പ് പദ്ധതി പരിഷ്കരിക്കണം

> **Lead Summary:** **പനങ്ങാട്: [** കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പനങ്ങാട് മണ്ഡലം സമ്മേളനം ബാലുശ്ശേരി ജനശ്രീ ഹാളിൽ വെച്ച് സംസ്ഥാന കമ്മിറ്റി അംഗം ശ്രീ.ടി. കെ. രാജേന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

**പനങ്ങാട്: [** കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പനങ്ങാട് മണ്ഡലം സമ്മേളനം ബാലുശ്ശേരി ജനശ്രീ ഹാളിൽ വെച്ച് സംസ്ഥാന കമ്മിറ്റി അംഗം ശ്രീ.ടി. കെ. രാജേന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡണ്ട് വി. സി.ബാബുരാജ് മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എൻ. പി. സുരേഷ് സ്വാഗതം പറഞ്ഞു.

മെഡിസെപ്പ് പദ്ധതിയിൽ പെൻഷൻകാർ അടയ്ക്കുന്ന തുകയ്ക്ക് തുല്യമായ തുക സർക്കാർ വിഹിതം ചേർത്ത് മെഡിസെപ്പ് പദ്ധതി പരിഷ്കരിക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു.

ക്ഷാമാശ്വാസ കുടിശ്ശിക അനുവദിക്കുക, പുതിയ ശമ്പള/പെൻഷൻ പരിഷ്കരണ കമ്മീഷനെ ഉടൻ നിയമിക്കുക എന്നീ ആവശ്യങ്ങൾ ഒരു പ്രമേയത്തിലൂടെ യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു.

നിയോജകണ്ഡലം പ്രസിഡണ്ട് എ.കെ. രാധാകൃഷ്ണൻമാസ്റ്റർ,സെക്രട്ടറി വി.സി. ശിവദാസ്മാസ്റ്റർ, പി. കെ.സജീവൻമാസ്റ്റർ, സ്വതന്ത്രൻമാസ്റ്റർ കെ. കെ. സുകുമാരൻ പി. പി, അബ്ദുല്ലക്കോയ, അബ്ദുൽജബ്ബാർ മാസ്റ്റർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/247418/medisepscheme-should-revised-adding-government-share)