#AccidentCase | കോഴിക്കോട് അത്തോളിയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ച സംഭവം; ബസ് ജീവനക്കാർക്കും പോലീസിനും വീഴ്ചപറ്റിയെന്ന് കുടുംബം

#AccidentCase | കോഴിക്കോട് അത്തോളിയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ച സംഭവം; ബസ് ജീവനക്കാർക്കും പോലീസിനും വീഴ്ചപറ്റിയെന്ന് കുടുംബം
Nov 5, 2024 05:54 PM | By VIPIN P V

കോഴിക്കോട്: (kozhikode.truevisionnews.com) അത്തോളി കൂമുള്ളി വാഹനപകടത്തിൽ ബസ് ജീവനക്കാർക്കും പോലീസിനും വീഴ്ചപറ്റിയെന്ന് അപകടത്തിൽ മരിച്ച രതീപിൻ്റെ കുടുംബം വാർത്ത സമ്മേളനത്തിൽ ആരോപിച്ചു.

ഇക്കഴിഞ്ഞ നവംബർ 1 ന് വൈകീട്ട് 2 . 50 നാണ് അമിത വേഗതയിൽ എത്തിയ കുറ്റാടി - കോഴിക്കോട് ബസ് - ഒമേഗ എതിർ ഭാഗത്ത് നിന്നും വന്ന സ്കൂട്ടറിൽ ഇടിച്ച് മലപ്പുറം തിരൂരങ്ങാടി സ്വദേശി വി വി രതീപ് നായർ ദാരുണമായി മരിച്ചത്.

അപകടത്തിൻ്റെ സി സി ടി വി ദൃശ്യത്തിൽ തെറ്റായ ദിശയിൽ എത്തിയ ബസ്, സ്കൂട്ടർ തട്ടിയാണ് അപകടം ഉണ്ടായത് എന്ന് വ്യക്തമായിട്ടും ബസ് ജീവനക്കാർ പോലീസിന് മുന്നിൽ ന്യായീകരിക്കാൻ എത്തിയിരുന്നു. എന്നാൽ പോലീസ് ആദ്യം വിശ്വസിച്ചെങ്കിലും രാത്രിയോടെ തിരുത്തി.

അപകടം നടന്ന ഉടനെ ഒന്നര കിലോ മീറ്റർ അടുത്ത് അത്തോളി പോലീസ് സ്റ്റേഷനിൽ ബസ് കസ്റ്റഡിയിൽ എത്തിക്കുന്നതിന് പകരം 6 കിലോമീറ്റർ അകലെ ഉള്ളിയേരി ബസ് സ്റ്റാൻഡിൽ നിർത്തിയിട്ട് പിറ്റേ ദിവസം വൈകീട്ട് ആണ് സ്റ്റേഷനിൽ എത്തിക്കുന്നത്.

ഇത് സ്പീഡ് ഗവർണർ സ്ഥാപിക്കാൻ ആണെന്ന് സംശയിക്കുന്നു.നിസ്സാര കേസ് എടുത്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു എന്നാണ് വിവരം. ബസ് ഡ്രൈവറെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയില്ല.

അപകടം ഉണ്ടെന്ന് അറിഞ്ഞിട്ടും ബസ് നിർത്താതെ പോയതിനെതിരെയുള്ള വകുപ്പ് ചേർത്ത് ഡ്രൈവർക്കെതിരെ കേസ് എടുത്തില്ല. ബസ് ഉടമയും പോലീസും തമ്മിൽ ഒത്തു കളിച്ചോ എന്ന് സംശയിക്കുന്നതായി സഹോദരൻ വി വി രാകേഷ് പറഞ്ഞു.

അപകടം നടന്നത് 2. 53 നാണ്,എന്നാൽ കേസ് എടുത്തത് എഫ് ഐ ആർ ൽ രാത്രി 8 ന് അപടകത്തിൽപ്പെട്ട വ്യക്തി 7 മിനിറ്റ് റോഡിൽ ജീവനോടെ കിടന്നു. അടുത്തുള്ള സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിൽ രക്ഷപ്പെടാമായിരുന്നു. എന്നാൽ ബസ് ജീവനക്കാർ ആ ഭാഗത്തേക്ക് വന്നില്ല.

5 മിനിറ്റ് മുൻപ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് ഡോക്ടറുടെ റിപ്പോർട്ട്‌ ഉണ്ട്. സംഭവം നടന്ന് 4 ദിവസം പിന്നിട്ടിട്ടും ബസ് ഉടമയോ ജീവനക്കാരോ ബന്ധപ്പെട്ടില്ല.

അത്തോളി റൂട്ടിൽ ഓടുന്ന ഒരു ബസിനും സ്പീഡ് ഗവർണർ പ്രവർത്തിക്കുന്നില്ല. അപകടം നടന്ന സ്ഥിരം അപകട മേഖലയാണ്. ഒരു സൂചന ബോർഡു പോലും ഇല്ല. മദ്യവും മയക്കുമരുന്നും ഉപയോഗിച്ചാണ് ഡ്രൈവർമാർ ബസ് ഓടിക്കുന്നതെന്നും അന്വേഷണത്തിൽ നിന്നും മനസിലായിട്ടുണ്ടെന്നും അവർ പറഞ്ഞു.

സർക്കാർ ഇടപെടണമെന്നും അല്ലാത്ത പക്ഷം കോഴിക്കോട് - കുറ്റ്യാടി റൂട്ടിൽ കൂടുതൽ പേർക്ക് അപകടമോ, മരണമോ സംഭവിക്കുമെന്നും രതീപിന്റെ കുടുംബം ഇന്ന് ഉച്ചക്ക് നടത്തിയ വാർത്ത സമ്മേളനത്തിൽ പങ്കുവെച്ചു.

തുടർ നടപടിക്കായി ജില്ലാ കളക്ടർ, റൂറൽ എസ് പി, വകുപ്പ് മന്ത്രി എന്നിവർക്ക് പരാതി നൽകുമെന്ന് അവർ പറഞ്ഞു.

രതീപിന്റെ സഹോദരന്മാരായ വി വി രാകേഷ്, വി വി മനോജ്‌, ഒ പി മുനീർ, കെ ഉണ്ണി കൃഷ്ണൻ, അൻസാർ ചെമ്പൻ, ഒ പി ഡാനിഷ് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

#youngman #died #collision #between #bike #Atholi #Kozhikode #family #busstaff #police #failed

Next TV

Related Stories
#Freetraining | എൽ എസ് എസ്, യു എസ് എസ് സൗജന്യ പരിശീലനം

Dec 30, 2024 01:50 PM

#Freetraining | എൽ എസ് എസ്, യു എസ് എസ് സൗജന്യ പരിശീലനം

ബാലുശ്ശേരി ഗ്രീൻ അറീനയിൽ വെച്ച് നടക്കുന്ന പരിശീലന പരിപാടി ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്...

Read More >>
#AtholiCooperativHospital  | സഹകരണ ആശുപത്രി ജനറൽ ബോഡിയും ഓപ്പറേഷൻ റിയേറ്ററിന്റെ ഉദ്ഘാടനവും നടത്തി

Dec 29, 2024 03:29 PM

#AtholiCooperativHospital | സഹകരണ ആശുപത്രി ജനറൽ ബോഡിയും ഓപ്പറേഷൻ റിയേറ്ററിന്റെ ഉദ്ഘാടനവും നടത്തി

പന്തലായി നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ബാബുരാജ്, ആശുപത്രി ഭരണ സമിതി മുൻ പ്രസിഡന്റ് കെ.കെ.ബാബു മാസ്റ്റർ എന്നിവർ...

Read More >>
#CPIM | സിപിഐഎം കൂടത്തായി ലോക്കൽ കമ്മിറ്റി ഓഫീസിന് തറക്കല്ലിട്ടു

Dec 29, 2024 03:26 PM

#CPIM | സിപിഐഎം കൂടത്തായി ലോക്കൽ കമ്മിറ്റി ഓഫീസിന് തറക്കല്ലിട്ടു

ഏരിയ കമ്മിറ്റി അംഗങ്ങളായ കെ കെ രാധാകൃഷ്ണൻ,ടി. സി വാസു,ലോക്കൽ കമ്മിറ്റി അംഗം റീന പി. ജി എന്നിവർ...

Read More >>
#IyyacheryKunhikrishnan | ലഹരിക്കെതിരെ മതനേതാക്കൾ രംഗത്തിറങ്ങണം - ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ

Dec 28, 2024 01:15 PM

#IyyacheryKunhikrishnan | ലഹരിക്കെതിരെ മതനേതാക്കൾ രംഗത്തിറങ്ങണം - ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ

എൽ എൻ എസ് സംസ്ഥാന സീനിയർ വൈസ് പ്രസിഡൻ്റ് കെ.പി ഇമ്പിച്ചി മമ്മു ഹാജി മുഖ്യ പ്രഭാഷണം...

Read More >>
#BeypurInternationalWaterFestival  | ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിവൽ ; എല്ലാ പരിപാടികളും ജനുവരി 4, 5 തീയതികളിലേക്ക് മാറ്റി

Dec 27, 2024 08:46 PM

#BeypurInternationalWaterFestival | ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിവൽ ; എല്ലാ പരിപാടികളും ജനുവരി 4, 5 തീയതികളിലേക്ക് മാറ്റി

ആദ്യ വര്‍ഷത്തെ വിജയത്തില്‍ നിന്നാണ് എല്ലാ വര്‍ഷവും ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ് നടത്തണമെന്ന തീരുമാനത്തില്‍ ടൂറിസം വകുപ്പ് ഒരു കോടി...

Read More >>
Top Stories










News Roundup