---
title: "#LibraryDaycelebration | നടുവണ്ണൂരിൽ ഗ്രന്ഥശാലാദിനാചരണത്തിന്റെ ഭാഗമായി പുസ്തകം ഏറ്റുവാങ്ങൽ ചടങ്ങ് സംഘടിപ്പിച്ചു "
english_title: "#book #acceptance #ceremony #organized #part #LibraryDaycelebrations #Naduvannur"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/235797/book-acceptance-ceremony-organized-part-librarydaycelebrations-naduvannur"
published_at: "2024-09-15T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e6f205b5f1a_111.jpg"
keywords: []
---

# #LibraryDaycelebration | നടുവണ്ണൂരിൽ ഗ്രന്ഥശാലാദിനാചരണത്തിന്റെ ഭാഗമായി പുസ്തകം ഏറ്റുവാങ്ങൽ ചടങ്ങ് സംഘടിപ്പിച്ചു 

> **Lead Summary:** **നടുവണ്ണൂർ: [ ** രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയം & വായനശാലയിൽ ഗ്രന്ഥശാലാദിനാചരണം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ടി.പി. ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

**നടുവണ്ണൂർ: [ ** രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയം & വായനശാലയിൽ ഗ്രന്ഥശാലാദിനാചരണം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ടി.പി. ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

എൻ. ആലി അദ്ധ്യക്ഷത വഹിച്ചു. ഷാഹുൽ ഹമീദ് നടുവണ്ണൂർ മലോൽപി.നാരായണൻ മാസ്റ്റർ, എന്നിവർ സംസാരിച്ചു എം.എൻ. ദാമോദരൻ സ്വാഗതവും ടി.സി. ബാബു നന്ദിയും പറഞ്ഞു.

> ഷാഹുൽ ഹമീദ് നടുവണ്ണൂരിന്റെ "നടുവണ്ണൂർ ദേശവഴികൾ " എന്ന പുസ്തകവും വ്യക്തികൾ സംഭാവനയായി നൽകിയ പുസ്തകങ്ങളും വായനശാല ഭാരവാഹികളും ലൈബ്രേറിയനും ചടങ്ങിൽ വെച്ച് ഏറ്റുവാങ്ങി.

തുടർന്ന് വായനശാലയിൽ അക്ഷരദീപം തെളിയിച്ചു. കാലത്ത് വായനശാലയിൽ പ്രസിഡണ്ട് പതാക ഉയർത്തി.

എം.രവീന്ദ്രൻ , സദാനന്ദൻ ഗോർണിക്ക വി.പി. ഹമീദ്, യൂസഫ് നടുവണ്ണൂർ, ലീല ഭഗവത് കണ്ടി, എൻ. ഷിബീഷ്, എം.എൻ. രൂപേഷ്, പി.വി. ശാന്ത എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/235797/book-acceptance-ceremony-organized-part-librarydaycelebrations-naduvannur)