---
title: "#founddead | കോഴിക്കോട് ചാലിയാറിൽ തോണി മറിഞ്ഞ് കാണാതായയാളുടെ മൃതദേഹം കണ്ടെത്തി "
english_title: "#body #missing #found #canoe #overturned #chaliyar #Kozhikode"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/234924/body-missing-found-canoe-overturned-chaliyar-kozhikode"
published_at: "2024-09-11T20:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e1b6fe1abf6_founddead.jpg"
keywords: []
---

# #founddead | കോഴിക്കോട് ചാലിയാറിൽ തോണി മറിഞ്ഞ് കാണാതായയാളുടെ മൃതദേഹം കണ്ടെത്തി 

> **Lead Summary:** **കോഴിക്കോട്: [** ചെറുവണ്ണൂർ കൊളത്തറ മാട്ടുമ്മൽ ചാലിയാറിൽ തോണി മറിഞ്ഞു കാണാതായയാളുടെ മൃതദേഹം കണ്ടെത്തി.

## Article Content

**കോഴിക്കോട്: [** ചെറുവണ്ണൂർ കൊളത്തറ മാട്ടുമ്മൽ ചാലിയാറിൽ തോണി മറിഞ്ഞു കാണാതായയാളുടെ മൃതദേഹം കണ്ടെത്തി.

താമരശ്ശേരി കാരാടി പൊൽപാടത്തിൽ ചന്ദ്രദാസിന്റെ (54) മൃതദേഹമാണ് കണ്ടെത്തിയത്. അപകടം നടന്ന സ്ഥലത്ത് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

മാട്ടുമ്മൽ നിന്നു ചെറിയമാടിലേക്ക് വരികയായിരുന്ന 5 സംഘം സഞ്ചരിച്ച തോണി ചൊവ്വാഴ്ച വൈകിട്ട് 6.30നാണ് ഒഴുക്കിൽപെട്ടു മറിഞ്ഞത്.

തോണിയിലെ 4 പേരെ നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു. രാത്രിയിലുൾപ്പെടെ തിരച്ചിൽ നടത്തിയെങ്കിലും ചന്ദ്രദാസിനെ കണ്ടെത്താൻ സാധിച്ചില്ല. ബുധനാഴ്ച വൈകിട്ടാണ് മൃതദേഹം കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/234924/body-missing-found-canoe-overturned-chaliyar-kozhikode)