---
title: "#KeralaDentalExpo | കേരള ഡെന്റല്‍ എക്‌സ്‌പോ 24, 25 തീയതികളില്‍; മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും "
english_title: "#KeralaDentalExpo  #Minister #MohammadRiaz #inaugurate"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/230109/keraladentalexpo-minister-mohammadriaz-inaugurate"
published_at: "2024-08-21T23:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c6257f00ddc_kjk.jpg"
keywords: []
---

# #KeralaDentalExpo | കേരള ഡെന്റല്‍ എക്‌സ്‌പോ 24, 25 തീയതികളില്‍; മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും 

> **Lead Summary:** **കോഴിക്കോട്: [** കേരള ഡെന്റല്‍ ഡീലേഴ്സ് അസോസിയേഷന്‍ (കെഇഡിഡിഎ) സംഘടിപ്പിക്കുന്ന ഡെന്റല്‍ എക്‌സ്‌പോ ഓഗസ്റ്റ് 24, 25 തീയതികളില്‍ സരോവരം ബയോപാര്‍ക്കിനടുത്തുള്ള കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നടക്കും.

## Article Content

**കോഴിക്കോട്: [** കേരള ഡെന്റല്‍ ഡീലേഴ്സ് അസോസിയേഷന്‍ (കെഇഡിഡിഎ) സംഘടിപ്പിക്കുന്ന ഡെന്റല്‍ എക്‌സ്‌പോ ഓഗസ്റ്റ് 24, 25 തീയതികളില്‍ സരോവരം ബയോപാര്‍ക്കിനടുത്തുള്ള കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നടക്കും.

24ന് രാവിലെ 12ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വഹിക്കും. ഡെന്റല്‍ പ്രഫഷനല്‍ രംഗത്തെ പ്രമുഖർ ചടങ്ങില്‍ പങ്കെടുക്കും.

എംഎസ്എംഇ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ച ഡെന്റല്‍ എക്‌സ്‌പോയില്‍ ദന്തഡോക്ടര്‍മാര്‍, ഡെന്റല്‍ ഡീലര്‍മാര്‍, ഡെന്റല്‍ ലാബുകള്‍, ഡെന്റല്‍ കോളജുകള്‍, ഡെന്റല്‍ വിദ്യാര്‍ഥികള്‍ എന്നിവരുള്‍പ്പെടെ അയ്യായിരത്തോളം ഡെന്റല്‍ പ്രഫഷനലുകള്‍ പങ്കെടുക്കുമെന്നാണ് പതീക്ഷിക്കുന്നതെന്ന് സംഘാടകരായ കേരള ഡെന്റല്‍ ഡീലേര്‍സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.മുഹമ്മദ് ഷൈജല്‍, സെക്രട്ടറി ബജീല്‍ നജ്ദുല്ല, ട്രഷറര്‍ ഡോ. ഹിറ്റന്‍ പി. ആഷര്‍, എക്‌സിക്യൂട്ടീവ് മെംബര്‍ എം.സാജന്‍ എന്നിവര്‍ അറിയിച്ചു.

ഡെന്റല്‍ എക്‌സ്‌പോയില്‍ പങ്കെടുക്കാന്‍ www.keddaexpo.com എന്ന വെബ് സെറ്റില്‍ റജിസ്റ്റര്‍ ചെയ്യാം. ഓഗസ്റ്റ് 24, 25 തീയതികളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് 7.30 വരെയാകും എക്സ്പോ നടക്കുക.

ഡെന്റല്‍ മേഖലയിലെ വിദഗ്ധര്‍ നയിക്കുന്ന വിവിധ വിഷയങ്ങളിലുള്ള സെമിനാറുകളും ശില്‍പശാലകളും സംഘടിപ്പിക്കപ്പെടും. ഡെന്റല്‍ പ്രഫഷനലുകള്‍ക്ക് ഈ രംഗത്തെ നൂതനമായ മാറ്റങ്ങളെ അടുത്തറിയാനും പരിശീലനം നേടാനും സഹായിക്കുന്നതാവും ഈ സെമിനാറുകള്‍.

പ്രൊക്യുര്‍മെന്റ് മാര്‍ക്കറ്റിങ് സപ്പോര്‍ട്ട് സ്‌കീമിലെ ‘ആഭ്യന്തര വ്യാപാര മേള’ എന്ന വിഭാഗത്തിലാണ് ‘കെഇഡിഡിഎ എക്സ്പോ 2024’ന് എംഎസ്എംഇ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചത്.

240ലധികം സ്റ്റാളുകള്‍ ഉള്‍ക്കൊള്ളുന്ന എക്സ്പോ കേരളത്തിലെ ഏറ്റവും വലിയ ഡെന്റല്‍ എക്സ്പോയായിരിക്കുമെന്ന് കെ.മുഹമ്മദ് ഷൈജല്‍ പറഞ്ഞു.

ഡെന്റല്‍ എക്‌സ്‌പോയുടെ 14-ാമത്തെ എഡിഷനാണ് ഈ വര്‍ഷം നടക്കുന്നത്. ഡെന്റല്‍ പ്രഫഷനല്‍ രംഗത്തെ വളര്‍ച്ചയും, നൂതന ആശയങ്ങളും, സാങ്കേതിക വിദ്യകളും ചര്‍ച്ച ചെയ്യാനും, പരസ്പരം കൈമാറാനും അവസരമൊരുക്കുന്നതാണ് എക്‌സ്‌പോയെന്നും അദ്ദേഹം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/230109/keraladentalexpo-minister-mohammadriaz-inaugurate)