---
title: "#accident | കോഴിക്കോട് കെഎസ്ആർടിസി ബസിന് പിന്നിൽ ബൈക്ക് ഇടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം"
english_title: "#Kozhikode #KSRTC #bus #hit #bike #accident #tragic #end #youngman"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/228783/kozhikode-ksrtc-bus-hit-bike-accident-tragic-end-youngman"
published_at: "2024-08-16T17:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bf3fbb8faf0_uuu.jpg"
keywords: []
---

# #accident | കോഴിക്കോട് കെഎസ്ആർടിസി ബസിന് പിന്നിൽ ബൈക്ക് ഇടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

> **Lead Summary:** **മാവൂർ ( കോഴിക്കോട്): [** ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. മാവൂർ കൽപ്പള്ളി പുന്നോത്ത് ഉരുളാംകുഴി യു.കെ.അഹമ്മദിന്റെ മകൻ ഹാഫിള് മുഹമ്മദ് ഇർഫാൻ ആണ് മരിച്ചത്.

## Article Content

**മാവൂർ ( കോഴിക്കോട്): [** ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. മാവൂർ കൽപ്പള്ളി പുന്നോത്ത് ഉരുളാംകുഴി യു.കെ.അഹമ്മദിന്റെ മകൻ ഹാഫിള് മുഹമ്മദ് ഇർഫാൻ ആണ് മരിച്ചത്.

കൊയിലാണ്ടി എടവണ്ണ സംസ്ഥാനപാതയിൽ വാലില്ലാപ്പുഴയിൽ മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിനു പിന്നിൽ മുഹമ്മദ് ഇർഫാൻ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു.

വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/228783/kozhikode-ksrtc-bus-hit-bike-accident-tragic-end-youngman)