---
title: "#missing | ബോട്ടിൽനിന്നു വീണ് മത്സ്യത്തൊഴിലാളിയെ ആഴക്കടലിൽ കാണാതായി "
english_title: "#fisherman #fell #boat #missing #deepsea"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/227754/fisherman-fell-boat-missing-deepsea"
published_at: "2024-08-12T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ba1dfc824ff_ss.jpg"
keywords: []
---

# #missing | ബോട്ടിൽനിന്നു വീണ് മത്സ്യത്തൊഴിലാളിയെ ആഴക്കടലിൽ കാണാതായി 

> **Lead Summary:** **ബേപ്പൂർ: [** മീൻപിടിത്തത്തിനിടെ ബോട്ടിൽനിന്നു വീണു അതിഥി മത്സ്യത്തൊഴിലാളിയെ ആഴക്കടലിൽ കാണാതായി.

## Article Content

**ബേപ്പൂർ: [** മീൻപിടിത്തത്തിനിടെ ബോട്ടിൽനിന്നു വീണു അതിഥി മത്സ്യത്തൊഴിലാളിയെ ആഴക്കടലിൽ കാണാതായി.

ബംഗാൾ കൊൽക്കത്ത സൗത്ത് 24 പർഗാന ഷിബ്പുർ അക്ഷയ നഗറിൽ കലുദാസിനെ(41)യാണ് തിരൂർ കൂട്ടായിക്ക് പടിഞ്ഞാറ് കാണാതായത്. തീരസംരക്ഷണ സേന, തീരദേശ പൊലീസ്, ഫിഷറീസ് ബോട്ടുകൾ തിരച്ചിൽ തുടങ്ങി.

ബേപ്പൂരിൽ നിന്നു മത്സ്യബന്ധനത്തിനു പോയ 4 ബോട്ടുകാരും സംഭവ സ്ഥലത്തു തിരച്ചിൽ നടത്തുന്നുണ്ട്. 11ന് രാത്രി ബേപ്പൂരിൽ നിന്നു പോയ ഗെയ്ൻ–2 ബോട്ടിലെ തൊഴിലാളിയാണ്.

വല കുടുങ്ങി തകരാറിലായ ബോട്ടിന്റെ പ്രൊപ്പല്ലർ പരിശോധിക്കാൻ കടലിൽ ഇറങ്ങിയ കലുദാസ് പെട്ടെന്നു മുങ്ങിത്താഴുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന 4 പേർ കടലിലിറങ്ങി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ഇതോടെ വിവരം ഉടമയെയും സമീപത്തെ മറ്റു ബോട്ടുകാരെ അറിയിച്ചു. ഇതോടെയാണ് സമീപത്തെ ബോട്ടുകാർ തിരച്ചിലിൽ ഏർപ്പെട്ടത്.

ബോട്ടുടമ ബേപ്പൂർ മാമന്റകത്ത് ഹനീഫ നൽകിയ വിവര പ്രകാരമാണ് ഫിഷറീസ് അധികൃതർ തിരച്ചിൽ തുടങ്ങിയത്. ബോട്ടിൽ 15 തൊഴിലാളികളുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/227754/fisherman-fell-boat-missing-deepsea)