---
title: "#BashirAhmed | മുതിര്‍ന്ന പ്രസ് ഫോട്ടോഗ്രാഫര്‍ ബഷീര്‍ അഹമ്മദ് അന്തരിച്ചു "
english_title: "#pressphotographer #BashirAhmed #passesaway"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/227260/pressphotographer-bashirahmed-passesaway"
published_at: "2024-08-10T21:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b78b3ba28ce_yut.jpg"
keywords: []
---

# #BashirAhmed | മുതിര്‍ന്ന പ്രസ് ഫോട്ടോഗ്രാഫര്‍ ബഷീര്‍ അഹമ്മദ് അന്തരിച്ചു 

> **Lead Summary:** **കോഴിക്കോട്: [ ** മുതിര്‍ന്ന പ്രസ് ഫോട്ടോഗ്രാഫര്‍ ബഷീര്‍ അഹമ്മദ് അന്തരിച്ചു.

## Article Content

**കോഴിക്കോട്: [ ** മുതിര്‍ന്ന പ്രസ് ഫോട്ടോഗ്രാഫര്‍ ബഷീര്‍ അഹമ്മദ് അന്തരിച്ചു.

ഈസ്റ്റ് നടക്കാവ് പിഎം കുട്ടി റോഡിലെ പിവിഎസ് നവരത്‌ന അപ്പാര്‍ട്ടുമെന്റിലായിരുന്നു താമസം.

മയ്യത്ത് നമസ്‌കാരം കണ്ണമ്പറമ്പ് പള്ളി ഖബറിസ്ഥാനില്‍ നടത്തി. മുഖദാറിലെ പരേതരായ കെ.പി. മൊയ്തീന്റേയും ആമിനബിയുടേയും മകനാണ്.

ദീര്‍ഘകാലം കാലിക്കറ്റ് ടൈംസ് പത്രത്തിന്റെ സ്റ്റാഫ് ഫോട്ടോഗ്രാഫറായിരുന്നു.

ഭാര്യ: സി.ഗീത ( റിട്ട. എല്‍ഐസി ഉദ്യോഗസ്ഥ), മകള്‍: ശബ്‌നം ( ഡെക്കാത്‌ലന്‍ - ബാംഗ്ലൂര്‍). സഹോദരങ്ങള്‍: കെ.പി. അബ്ദുള്‍ വാഹിദ്, സക്കീര്‍, മുഹമ്മദ് റിയാസ്, ശര്‍മ്മദ്, സാജിദ, ഫാസില, തസ്‌നി.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/227260/pressphotographer-bashirahmed-passesaway)