#ACCIDENT | മദ്യപിച്ച് ലക്കുകെട്ട് ബൈക്ക് യാത്ര, വിവരം അറിയാൻ നിർത്തിയ വാഹനത്തിൽ ഇടിച്ച് അപകടം; രണ്ടുപേർ ചികിത്സയിൽ

#ACCIDENT | മദ്യപിച്ച് ലക്കുകെട്ട് ബൈക്ക് യാത്ര, വിവരം അറിയാൻ നിർത്തിയ വാഹനത്തിൽ ഇടിച്ച് അപകടം; രണ്ടുപേർ ചികിത്സയിൽ
Jul 17, 2024 10:06 AM | By VIPIN P V

കോഴിക്കോട്: (newskozhikode.in) മദ്യലഹരിയില്‍ ബൈക്ക് ഓടിച്ച് അപകടത്തില്‍പ്പെട്ട് പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയില്‍ ഇന്നലെ രാത്രി 10.30ഓടെയാണ് അനിഷ്ട സംഭവങ്ങള്‍ നടന്നത്. മുക്കം പാലത്തിനും നോര്‍ത്ത് കാരശ്ശേരി പാലത്തിനും ഇടയില്‍ വെച്ചാണ് അപകടമുണ്ടായത്.

മദ്യ ലഹരിയില്‍ ബൈക്ക് ഓടിച്ചെത്തിയ രണ്ട് പേര്‍ മറ്റ് വാഹനങ്ങള്‍ക്ക് അപകടമുണ്ടാക്കുന്ന തരത്തില്‍ തെറ്റായ ദിശയിലും വളഞ്ഞുപുളഞ്ഞും ഇരു ചക്രവാഹനം ഓടിക്കുകയായിരുന്നു.

പിന്നാലെയെത്തിയ മറ്റൊരു ബൈക്ക് യാത്രികനാണ് ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

ഇവര്‍ക്ക് പിന്നാലെയെത്തിയ മറ്റൊരു ബൈക്ക് യാത്രികന്‍ അപകടകരമായ യാത്ര കണ്ട് അന്വേഷിക്കാനായി റോഡില്‍ നിര്‍ത്തിയപ്പോള്‍ മദ്യപസംഘം ഇയാളുടെ വാഹനത്തില്‍ ഇടിച്ച് റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു.

പരിക്കേറ്റ ഇരുവരെയും മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല.

#Kozhikode #drunken #bikeride #crash #vehicle #stopped #information #Two #treatment

Next TV

Related Stories
#Award | വിവിധ മേഖലയിൽ കഴിവ് തെളിയിച്ച കലാ പ്രതിഭകൾക്ക് അവാർഡ് നൽകി ആദരിച്ച്‌ കവിത സാഹിത്യ കലാവേദി

Oct 17, 2024 09:55 PM

#Award | വിവിധ മേഖലയിൽ കഴിവ് തെളിയിച്ച കലാ പ്രതിഭകൾക്ക് അവാർഡ് നൽകി ആദരിച്ച്‌ കവിത സാഹിത്യ കലാവേദി

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കലാ പ്രതിഭകൾക്ക് അഹമ്മദ് ദേവർ കോവിൽ എം എൽ എ, വി ആ ർ സുധീഷ്, യു കെ കുമാരൻമാസ്റ്റർ, വി ടി മുരളി, കെ സി അബു, കവിൽ പി മാധവൻ...

Read More >>
#rickshawdriver | റിക്ഷാഡ്രൈവർ വേഷത്തിൽ അന്താരാഷ്ട്ര സമ്മേളനത്തെ വിസ്മയിപ്പിച്ച് ‘വീര പെൺകൾ’

Oct 17, 2024 07:46 PM

#rickshawdriver | റിക്ഷാഡ്രൈവർ വേഷത്തിൽ അന്താരാഷ്ട്ര സമ്മേളനത്തെ വിസ്മയിപ്പിച്ച് ‘വീര പെൺകൾ’

സഹകരണം ശാക്തീകരണത്തിന് ഉള്ളതാണെന്നും ദുർബ്ബലരും അസംഘടിതരുമായ വിഭാഗങ്ങൾക്കുള്ള അത്താണിയാണു സഹകരണമെന്നും സ്വന്തം വിജയകഥയിലൂടെ അവർ...

Read More >>
#WhiteCaneDay | അന്താരാഷ്ട്ര വൈറ്റ് കെയിൻ ദിനാചരണവും റാലിയും നടത്തി

Oct 17, 2024 02:13 PM

#WhiteCaneDay | അന്താരാഷ്ട്ര വൈറ്റ് കെയിൻ ദിനാചരണവും റാലിയും നടത്തി

പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്ത് നടന്ന ബോധവത്ക്കരണ പരിപാ ടി നഗരസഭ കൗൺസിലർ പി. രത്നവല്ലി ഉദ്ഘാടനം...

Read More >>
#CKAlikutty | കുന്നമംഗലം സി കെ ആലിക്കുട്ടിയെ ആദരിച്ചു

Oct 17, 2024 10:47 AM

#CKAlikutty | കുന്നമംഗലം സി കെ ആലിക്കുട്ടിയെ ആദരിച്ചു

സിനി ആർട്ടിസ്റ്റ് ശുഭ ബാബു,സാമൂഹ്യ പ്രവർത്തകൻ ജോൺ സി സി എന്നിവർ ഉപഹാര സമർപ്പണം...

Read More >>
#Camp | കോഴിക്കോട് കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണിക്ക് സർവീസ് ക്യാംപ്

Oct 17, 2024 09:04 AM

#Camp | കോഴിക്കോട് കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണിക്ക് സർവീസ് ക്യാംപ്

അംഗീകൃത ഡീലർമാർ വിവിധ യന്ത്രങ്ങൾക്കാവശ്യമായ സ്പെയർ പാർട്സുകളുടെ ലഭ്യത...

Read More >>
Top Stories










News Roundup