---
title: "#electricity | വൈദ്യുതി പോയി; ഇരുട്ടിലായി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് "
english_title: "#electricity #out #KSRTC #busstand #darkness"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/220417/electricity-out-ksrtc-busstand-darkness"
published_at: "2024-07-16T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6696368fb3a7a_dfgd.jpg"
keywords: []
---

# #electricity | വൈദ്യുതി പോയി; ഇരുട്ടിലായി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് 

> **Lead Summary:** **കോ​ഴി​ക്കോ​ട്: [ **ക​ണ​ക്​​ഷ​നി​ലെ ത​ക​രാ​ർ കാ​ര​ണം ഇ​ട​ക്കി​ടെ വൈ​ദ്യു​തി മു​ട​ങ്ങി​യ​തോ​ടെ പ​ക​ൽ കൂ​രി​രു​ട്ടി​ലാ​യി കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്റ്റാ​ൻ​ഡ്.

## Article Content

**കോ​ഴി​ക്കോ​ട്: [ **ക​ണ​ക്​​ഷ​നി​ലെ ത​ക​രാ​ർ കാ​ര​ണം ഇ​ട​ക്കി​ടെ വൈ​ദ്യു​തി മു​ട​ങ്ങി​യ​തോ​ടെ പ​ക​ൽ കൂ​രി​രു​ട്ടി​ലാ​യി കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്റ്റാ​ൻ​ഡ്.

വൈ​ദ്യു​തി മു​ട​ങ്ങി​യാ​ൽ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന ജ​ന​റേ​റ്റ​റും പ​ണി​മു​ട​ക്കി​യ​താ​ണ് സ്റ്റാ​ൻ​ഡി​നെ ഇ​രു​ട്ടി​ലാ​ക്കി​യ​ത്.

ന​ട്ടു​ച്ച​ക്കു​പോ​ലും വെ​ളി​ച്ച​ത്തി​ന് ലൈ​റ്റി​ടു​ന്ന സ്റ്റാ​ൻ​ഡി​ൽ ര​ണ്ടു പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലൂ​ടെ പ​രി​മി​ത​മാ​യ തോ​തി​ൽ മാ​ത്ര​മേ സൂ​ര്യ​പ്ര​കാ​ശം അ​ക​ത്തേ​ക്ക് പ്ര​വേ​ശി​ക്കൂ.

വൈ​കീ​ട്ട് മ​ഴ​കൂ​ടി​യാ​യ​തേ​ടെ സ്റ്റാ​ൻ​ഡ് പൂ​ർ​ണ​മാ​യും ഇ​രു​ട്ടി​ലാ​യി. ഇ​ൻ​വ​ർ​ട്ട​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ര​ണ്ട് ലൈ​റ്റ് മാ​ത്ര​മാ​ണ് യാ​ത്ര​ക്കാ​ർ ഇ​രി​ക്കു​ന്ന ഭാ​ഗ​ത്ത് ക​ത്തി​യ​ത്.

ഇ​തോ​ടെ, ബ​സു​ക​ൾ ലൈ​റ്റി​ട്ട് സ്റ്റാ​ൻ​ഡി​ൽ ക​യ​റു​ക​യും ട്രാ​ക്കി​ൽ നി​ന്ന് ഇ​റ​ങ്ങു​ക​യും ചെ​യ്ത​പ്പോ​ൾ യാ​ത്ര​ക്കാ​ർ മൊ​ബൈ​ലി​ലെ ടോ​ർ​ച്ച് ക​ത്തി​ച്ച് ന​ട​ന്നു.

ജീ​വ​ന​ക്കാ​ർ ബ​സി​ൽ ലൈ​റ്റി​ട്ടു​വെ​ച്ച​ത് യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്വാ​സ​മാ​യി. കെ.​ടി.​ഡി.​എ​ഫ്.​സി​ക്കാ​ണ് ബ​സ് സ്റ്റാ​ൻ​ഡ് ന​ട​ത്തി​പ്പ് ചു​മ​ത​ല.

ജ​ന​റേ​റ്റ​ർ ത​ക​രാ​റി​ലാ​യ​തി​നാ​ലാ​ണ് സ്റ്റാ​ൻ​ഡ് ഇ​രു​ട്ടി​ലാ​യ​തെ​ന്ന് കെ.​ടി.​ഡി.​എ​ഫ്.​സി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/220417/electricity-out-ksrtc-busstand-darkness)