---
title: "#heavyrain | കനത്ത മഴ; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി"
english_title: "#heavy #rain #Tomorrow #holiday #educational #institutions #Kozhikode #district"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/219975/heavy-rain-tomorrow-holiday-educational-institutions-kozhikode-district"
published_at: "2024-07-14T22:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669400cd351ec_holyday.jpg"
keywords: []
---

# #heavyrain | കനത്ത മഴ; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

> **Lead Summary:** ** കോഴിക്കോട് : **കനത്ത മഴയെ തുടർന്ന് കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ.

## Article Content

** കോഴിക്കോട് : **കനത്ത മഴയെ തുടർന്ന് കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ.

ജില്ലകളിൽ മഴയും കനത്ത കാറ്റും തുടരുന്ന സാഹച‌ര്യമാണ്. അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജൂലൈ 15 തിങ്കൾ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്.

മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/219975/heavy-rain-tomorrow-holiday-educational-institutions-kozhikode-district)