---
title: "#ElectionExpenditure | തെരഞ്ഞെടുപ്പ് ചെലവ് സ്റ്റേറ്റ്മെന്റ് തയാറാക്കാൻ പരിശീലനം; സ്ഥാനാർഥികളോ ഏജന്റുമാരോ പങ്കെടുക്കണം "
english_title: "#Training #prepare #ElectionExpenditure #Statement #Candidates #agents #attend"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/213558/training-prepare-electionexpenditure-statement-candidates-agents-attend"
published_at: "2024-06-20T20:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6674487fb3b8e_hggh.jpg"
keywords: []
---

# #ElectionExpenditure | തെരഞ്ഞെടുപ്പ് ചെലവ് സ്റ്റേറ്റ്മെന്റ് തയാറാക്കാൻ പരിശീലനം; സ്ഥാനാർഥികളോ ഏജന്റുമാരോ പങ്കെടുക്കണം 

> **Lead Summary:** **കോഴിക്കോട് : [ ** ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ത്ഥികളുടെ ചെലവ് കണക്ക് സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട സ്റ്റേറ്റ്മെന്റുകള്‍ തയാറാക്കുന്നതിന് ഏകദിന പരിശീലനം നടത്തുന്നു.

## Article Content

**കോഴിക്കോട് : [ ** ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ത്ഥികളുടെ ചെലവ് കണക്ക് സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട സ്റ്റേറ്റ്മെന്റുകള്‍ തയാറാക്കുന്നതിന് ഏകദിന പരിശീലനം നടത്തുന്നു.

ജൂണ്‍ 25 ന് രാവിലെ 10.30 ന് കോഴിക്കോട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളിൽ നടക്കുന്ന കോഴിക്കോട്, വടകര മണ്ഡലങ്ങൾക്കുള്ള പരിശീലന ക്ലാസ്സിൽ സ്ഥാനാർഥികളോ എക്‌സ്പെന്റിച്ചര്‍ ഏജൻ്റുമാരോ പങ്കെടുക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ കളക്ടർ സ്നേഹിൽ കുമാർ സിംഗ് അറിയിച്ചു.

രണ്ടു മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളുടെ ചെലവുകളുടെ അന്തിമ അനുരഞ്ജനം ജൂലൈ ഒന്നിന് രാവിലെ 10 മണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

അന്നേ ദിവസം ദൈനംദിന അക്കൗണ്ട് രജിസ്റ്റര്‍, അപ്ഡേറ്റ് ചെയ്ത ബാങ്ക് പാസ്ബുക്ക്, വൗച്ചറുകൾ എന്നിവ സഹിതം ഹാജരാകണം.

ഇരു മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളുടെ അന്തിമ കണക്കുകളും സ്റ്റേറ്റ്‌മെന്റുകളും ജൂലൈ രണ്ടിന് രാവിലെ 10 മണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് സ്വീകരിക്കും.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/213558/training-prepare-electionexpenditure-statement-candidates-agents-attend)