---
title: "#Clash | പ്ലസ് വൺ പ്രവേശനത്തിലെ പ്രതിഷേധം: കോഴിക്കോട് കെഎസ്‌യു മാർച്ചിൽ സംഘർഷം "
english_title: "#PlusOne #admission #protest #Clashes  #Kozhikode #KSU #march"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/213511/plusone-admission-protest-clashes-kozhikode-ksu-march"
published_at: "2024-06-20T16:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6674055322425_rrrrrr.jpg"
keywords: []
---

# #Clash | പ്ലസ് വൺ പ്രവേശനത്തിലെ പ്രതിഷേധം: കോഴിക്കോട് കെഎസ്‌യു മാർച്ചിൽ സംഘർഷം 

> **Lead Summary:** **കോഴിക്കോട്: [ **എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് പ്ലസ് വൺ പ്രവേശനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കെഎസ്‌യു കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.

## Article Content

**കോഴിക്കോട്: [ **എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് പ്ലസ് വൺ പ്രവേശനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കെഎസ്‌യു കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.

ജലപീരങ്കി പ്രയോഗിച്ച പൊലീസ് ലാത്തിച്ചാർജും നടത്തി. സംഘർഷത്തിൽ നിരവധി പ്രവർത്തകർക്ക് പരുക്കേറ്റു. രണ്ടു പൊലീസുകാർക്കും പരുക്കേറ്റു.

മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് അപര്യാപ്തത പരിഹരിക്കുക, മുടങ്ങി കിടക്കുന്ന സ്കോളർഷിപ്പുകൾ ഇ–ഗ്രാൻഡ് എന്നിവ ഉടൻ ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്.

പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷം ഉടലെടുത്തത്.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/213511/plusone-admission-protest-clashes-kozhikode-ksu-march)