---
title: "#PNPanickerRemembrance | വാകയാട് ദേശീയവായനശാല പി.എൻ.പണിക്കർ അനുസ്മരണവും കുട്ടികളുടെ സംഗമവും നടത്തി "
english_title: "#Vakayadu #NationalLibrary #PNPanicker #memorial #service #children #meeting"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/213406/vakayadu-nationallibrary-pnpanicker-memorial-service-children-meeting"
published_at: "2024-06-20T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6673c4a769b15_TT.jpg"
keywords: []
---

# #PNPanickerRemembrance | വാകയാട് ദേശീയവായനശാല പി.എൻ.പണിക്കർ അനുസ്മരണവും കുട്ടികളുടെ സംഗമവും നടത്തി 

> **Lead Summary:** **നടുവണ്ണൂർ: [ ** വാകയാട് ദേശീയ വായനശാലയുടെ ആഭിമുഖ്യത്തിൽ വായനദിനാചരണത്തോടനുബന്ധിച്ച് പി.എൻ.പണിക്കർ അനുസ്മരണവും കുട്ടികളുടെ സംഗമവും നടത്തി.

## Article Content

**നടുവണ്ണൂർ: [ ** വാകയാട് ദേശീയ വായനശാലയുടെ ആഭിമുഖ്യത്തിൽ വായനദിനാചരണത്തോടനുബന്ധിച്ച് പി.എൻ.പണിക്കർ അനുസ്മരണവും കുട്ടികളുടെ സംഗമവും നടത്തി.

നടുവണ്ണൂർ ഹയർ സെക്കണ്ടറി സ്കൂൾ വാകയാട് അധ്യാപിക ബിനു പരിപാടി ഉദ്ഘാടനം ചെയ്തു.

തുടർന്ന് മുഖ്യ പ്രഭാഷണം നടത്തി. വാകയാട് എ.യു.പി.പ്രധാന അദ്ധ്യാപകൻ മുല്ലോത്ത് സജിത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എം.ഗംഗാധരക്കുറുപ്പ് ആശംസയർപ്പിച്ചു കൊണ്ട് സംസാരിച്ചു.

വയനശാല സെക്രട്ടറി ഒ.എം.ബാലൻ സ്വാഗതവും അധ്യാപകനായ മനോജ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/213406/vakayadu-nationallibrary-pnpanicker-memorial-service-children-meeting)