---
title: "#HomeopathyDoctor | ഹോമിയോപ്പതി വൈദ്യ ശാസ്ത്രത്തിന് വേണ്ടത്ര പ്രാമുഖ്യം നൽകണം; ഹോമിയോപ്പതി ഡോക്ടർമാരുടെ കൂട്ടായ്മ "
english_title: "#Adequate #importance #given #homeopathicmedicine; #Association #Homoeopathic #Doctors"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/211298/adequate-importance-given-homeopathicmedicine-association-homoeopathic-doctors"
published_at: "2024-06-10T21:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666729b524b35_jj.jpg"
keywords: []
---

# #HomeopathyDoctor | ഹോമിയോപ്പതി വൈദ്യ ശാസ്ത്രത്തിന് വേണ്ടത്ര പ്രാമുഖ്യം നൽകണം; ഹോമിയോപ്പതി ഡോക്ടർമാരുടെ കൂട്ടായ്മ 

> **Lead Summary:** **കോഴിക്കോട്: [** പകർച്ചവ്യാധി ചികിത്സകളിലും ജീവിതശൈലി രോഗങ്ങളിലും പാർശ്വഫലങ്ങൾ ഇല്ലാതെ ചികിത്സിക്കുന്ന ഹോമിയോപ്പതി വൈദ്യ ശാസ്ത്രത്തിന് വേണ്ടത്ര പ്രാമുഖ്യം നൽകണമെന്ന് ഹോമിയോപ്പതി ഡോക്ടർമാരുടെ കൂട്ടായ്മയായ യുണൈറ്റഡ് മൂവ്‌മെൻ്റ് ടൂ സേവ് ഹോമിയോപ്പതി നോർത്ത് സോൺ കൺവെൻഷൻ ആവശ്യപ്പെട്ടു.

## Article Content

**കോഴിക്കോട്: [** പകർച്ചവ്യാധി ചികിത്സകളിലും ജീവിതശൈലി രോഗങ്ങളിലും പാർശ്വഫലങ്ങൾ ഇല്ലാതെ ചികിത്സിക്കുന്ന ഹോമിയോപ്പതി വൈദ്യ ശാസ്ത്രത്തിന് വേണ്ടത്ര പ്രാമുഖ്യം നൽകണമെന്ന് ഹോമിയോപ്പതി ഡോക്ടർമാരുടെ കൂട്ടായ്മയായ യുണൈറ്റഡ് മൂവ്‌മെൻ്റ് ടൂ സേവ് ഹോമിയോപ്പതി നോർത്ത് സോൺ കൺവെൻഷൻ ആവശ്യപ്പെട്ടു.

പൊതുജനങ്ങൾക്കും ഹോമിയോപ്പതിക്കും ഭരണഘടന പ്രകാരം ലഭ്യമായിട്ടുള്ള അവകാശങ്ങൾ നിലനിർത്തുവാൻ ഉതകുന്ന രീതിയിൽ ആവണം പൊതുജനാരോഗ്യ ആക്ടുമായി ബന്ധപ്പെട്ട ചട്ടങ്ങൾ തയ്യാറാക്കാൻ ആവശ്യമായ ഇടപെടൽ സർക്കാരിൻ്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും കൺവെൻഷൻ.

കൺവീനർ ഡോ. ദേവരാജ്, ഡോ. അൻസാർ എന്നിവർ ആക്ടിനെ പറ്റി വിശദമായ ക്ലാസെടുത്തു.

അഡ്വ. വി.പി രാധാകൃഷ്ണൻ പബ്ലിക് ഹെൽത്ത് ആക്ടിന്റെ നിയമവശം വിശദീകരിക്കുകയും ഡോക്ടർമാർ ഉന്നയിച്ച സംശയങ്ങൾക്ക് മറുപടി നല്കി. സമ്മേളനത്തിൽ ചെയർമാൻ ഡോ. ജയകുമാർ എം പന്നക്കൽ അദ്ധ്യക്ഷത വഹിച്ചു.

ഡോ. ഇസ്മായിൽ സേട്ട്, ഡോ.പ്രശാന്ത്; ഡോ. സിന്ധു, ഡോ. രജ്ജീവ് എന്നിവർ പ്രസംഗിച്ചു. ഡോ. കെ.പി. റോഷൻ സ്വാഗതവും ഡോ. സുരേഷ് ലാൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/211298/adequate-importance-given-homeopathicmedicine-association-homoeopathic-doctors)