---
title: "#Landslide | കോഴിക്കോട് വനമേഖലയിൽ ഉരുൾപൊട്ടി; കടന്തറ പുഴയിൽ അമിത ജലപ്രവാഹം "
english_title: "#Landslide #Kozhikode #forest #area; #Excessive #waterflow #Katanthara #river"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/210414/landslide-kozhikode-forest-area-excessive-waterflow-katanthara-river"
published_at: "2024-06-06T23:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6661f469502a7_ghhyg.jpg"
keywords: []
---

# #Landslide | കോഴിക്കോട് വനമേഖലയിൽ ഉരുൾപൊട്ടി; കടന്തറ പുഴയിൽ അമിത ജലപ്രവാഹം 

> **Lead Summary:** **ചക്കിട്ടപാറ (കോഴിക്കോട്): **പൂഴിത്തോട് മാവട്ടം വനമേഖലയിൽ ഉരുൾപൊട്ടി കടന്തറ പുഴയില്‍ അമിത ജലപ്രവാഹം.

## Article Content

**ചക്കിട്ടപാറ (കോഴിക്കോട്): **പൂഴിത്തോട് മാവട്ടം വനമേഖലയിൽ ഉരുൾപൊട്ടി കടന്തറ പുഴയില്‍ അമിത ജലപ്രവാഹം.

വ്യാഴാഴ്ച പൂഴിത്തോട് അനങ്ങംപാറയുടെ മേൽഭാഗത്ത് വനമേഖലയിലാണ് ഉരുൾപൊട്ടിയത്. വൈകിട്ട് 3 മണിക്കാണ് ഉരുൾപൊട്ടിയത്. ക

ടന്തറ പുഴയിൽ വെള്ളം ക്രമാതീതമായി വർധിച്ചു. ഇല്ല്യാനി, മുത്തേട്ട് പുഴകളിലും ജലത്തിന്റെ അളവ് കൂടി.

പൂഴിത്തോട് മേഖലയിൽ രാത്രിയിലും മഴ തുടരുകയാണ്.

പുഴയോരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും പുഴയിൽ ഇറങ്ങരുതെന്നും ചെമ്പനോട വില്ലേജ് ഓഫിസർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/210414/landslide-kozhikode-forest-area-excessive-waterflow-katanthara-river)