---
title: "#LokSabhaElection2024 | കോഴിക്കോട് - വടകര മണ്ഡലത്തിലെ സ്ഥാനാർഥികൾക്ക് കിട്ടിയ വോട്ടുകൾ അറിയാം "
english_title: "#Candidates #Kozhikode-#Vadakara #constituency #votes #got"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/209890/candidates-kozhikode-vadakara-constituency-votes-got"
published_at: "2024-06-04T21:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665f42db0a7a1_yyyyyyyyyy.jpg"
keywords: []
---

# #LokSabhaElection2024 | കോഴിക്കോട് - വടകര മണ്ഡലത്തിലെ സ്ഥാനാർഥികൾക്ക് കിട്ടിയ വോട്ടുകൾ അറിയാം 

> **Lead Summary:** **കോഴിക്കോട് : [ **ഇന്ത്യൻ പാർലിമെന്റിൽ കോഴിക്കോടിനെ എം കെ രാഘവനും വടകരയെ ഷാഫി പറമ്പിലും പ്രതിനിധീകരിക്കും.

## Article Content

**കോഴിക്കോട് : [ **ഇന്ത്യൻ പാർലിമെന്റിൽ കോഴിക്കോടിനെ എം കെ രാഘവനും വടകരയെ ഷാഫി പറമ്പിലും പ്രതിനിധീകരിക്കും.

വൻ ഭൂരിപക്ഷത്തിനാണ് കോൺഗ്രസ്‌ സ്ഥാനാർഥികളായ ഇരുവരും തെരെഞ്ഞെടുക്കപ്പെട്ടത്; രാഘവന്റെ ഭൂരിപക്ഷം 1,46,176 ഉം ഷാഫിയുടേത് 1,14,506 ഉം. കോഴിക്കോട് സി പി ഐ എം സ്ഥാനാർഥി എളമരം കരീം 374245 വോട്ടുകളും വടകരയിൽ കെ കെ ശൈലജ (സി പി ഐ എം) 443022 വോട്ടുകളും നേടി.

രാവിലെ എട്ടിനു വോട്ട് എണ്ണിത്തുടങ്ങിയത് മുതൽ കോഴിക്കോട് എം കെ രാഘവനും വടകരയിൽ ഷാഫി പറമ്പിലും മുന്നിലായിരുന്നു. കൃത്യമായ ഇടവേളകളിൽ ഇരുവരും ഭൂരിപക്ഷം ഉയർത്തികൊണ്ടിരുന്നു.

കോഴിക്കോട് ബി ജെ പി യുടെ എം ടി രമേഷ് 180666 വോട്ടുകളും വടകരയിൽ ബി ജെ പിയുടെ തന്നെ പ്രഫുൽ കൃഷ്ണ 111979 വോട്ടുകളും നേടി.

**സ്ഥാനാർഥികൾക്ക് കിട്ടിയ വോട്ടുകൾ**

** കോഴിക്കോട് ലോക്സഭ മണ്ഡലം **

എം കെ രാഘവൻ-520421

എളമരം കരീം-374245

എം ടി രമേഷ്-180666

അറമുഖൻ (ബിഎസ്പി)-1715

അരവിന്ദാക്ഷൻ നായർ എം കെ (ഭാരതീയ ജവാൻ കിസാൻ പാർട്ടി)-1305

ഡോ. എം ജ്യോതിരാജ് (എസ് യു സി ഐ)-653

അബ്ദുൽ കരീം-287

അബ്ദുൽ കരീം-541

അബ്ദുൽ കരീം കെ-293

എൻ രാഘവൻ-782

രാഘവൻ-1096

ടി രാഘവൻ-1018

സുഭ-712

** വടകര ലോക്സഭ മണ്ഡലം **

ഷാഫി പറമ്പിൽ-557528

കെ കെ ശൈലജ-443022

പ്രഫുൽ കൃഷ്ണ-111979

കുഞ്ഞിക്കണ്ണൻ പയ്യോളി-869

മുരളീധരൻ-269

ശൈലജ പി-326

ഷാഫി-422

ഷാഫി ടി പി-3764

ശൈലജ-680

കെ കെ ശൈലജ-1179.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/209890/candidates-kozhikode-vadakara-constituency-votes-got)