---
title: "#LokSabhaElection2024 | കോഴിക്കോട് എം.കെ.രാഘവനും വടകരയിൽ ഷാഫി പറമ്പിലും മുന്നേറുന്നു "
english_title: "#MKRaghavan #Kozhikode #ShafiParambil #Vadakara #advancing"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/209793/mkraghavan-kozhikode-shafiparambil-vadakara-advancing"
published_at: "2024-06-04T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665eb90ba4ca6_kk7.jpg"
keywords: []
---

# #LokSabhaElection2024 | കോഴിക്കോട് എം.കെ.രാഘവനും വടകരയിൽ ഷാഫി പറമ്പിലും മുന്നേറുന്നു 

> **Lead Summary:** **കോഴിക്കോട് : [** 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് മണ്ഡലത്തിൽ എം‌.കെ.രാഘവനും വടകരയിൽ ഷാഫി പറമ്പിലും വ്യക്തമായ ലീഡോടെ മുന്നേറുന്നു.

## Article Content

**കോഴിക്കോട് : [** 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് മണ്ഡലത്തിൽ എം‌.കെ.രാഘവനും വടകരയിൽ ഷാഫി പറമ്പിലും വ്യക്തമായ ലീഡോടെ മുന്നേറുന്നു.

സിപിഎമ്മിൻ്റെ ശക്തികേന്ദ്രങ്ങളായ നിയോജക മണ്ഡലങ്ങളിൽ വരെ യുഡിഎഫിന് വലിയ മുന്നേറ്റമാണ് നേടാനായത്. വടകരയിൽ നാൽപ്പതിനായിരം ലീഡ് നിലനിർത്തികൊണ്ട് ഷാഫി മുന്നേറുകയാണ്.

എളമരം കരീമിനെ നിയമസഭയിലേക്ക് വിജയിപ്പിച്ച ബേപ്പൂരിലും, സിപിഎം സ്വാധീന മേഖലയായ ബാലുശേരിയിലും എലത്തൂരിലും ഇടതുമുന്നണിക്ക് കാര്യമായ നേട്ടമുണ്ടാക്കാനായില്ല.

ആദ്യ മൂന്ന് റൗണ്ട് വോട്ടെണ്ണി കഴിഞ്ഞപ്പോൾ 2019 ൽ നേടിയതിനേക്കാൾ ഭൂരിപക്ഷമാണ് എംകെ രാഘവന് ലഭിച്ചത്. ഒരു നിയോജക മണ്ഡലത്തിൽ പോലും ആദ്യ മൂന്ന് റൗണ്ടിൽ എളമരം കരീമിന് മുന്നിലെത്താനായില്ല.

ന്യൂനപക്ഷ സ്വാധീന മേഖലകളിലടക്കം എംകെ രാഘവനാണ് മേധാവിത്വം നേടാനായത്.

എംകെ രാഘവന് മൂന്ന് റൗണ്ട് കഴിഞ്ഞപ്പോൾ 122623 വോട്ട് നേടാനായി. എളമരം കരീമിന് 89019 വോട്ട് മാത്രമാണ് നേടാനായത്. 33604 വോട്ടാണ് ഇരുവരും തമ്മിലുള്ള വ്യത്യാസം.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/209793/mkraghavan-kozhikode-shafiparambil-vadakara-advancing)