---
title: "#accident | കോഴിക്കോട് ​ ബസ് മരത്തിലിടിച്ച് അപകടം; 30-ഓളം പേർക്ക് പരിക്ക് "
english_title: "#Kozhikode #Bus #hits #tree #accident; #Around #people # injured"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/209581/kozhikode-bus-hits-tree-accident-around-people-injured"
published_at: "2024-06-03T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665d928d7ea03_grgf.jpg"
keywords: []
---

# #accident | കോഴിക്കോട് ​ ബസ് മരത്തിലിടിച്ച് അപകടം; 30-ഓളം പേർക്ക് പരിക്ക് 

> **Lead Summary:** **കുന്ദമംഗലം: (കോഴിക്കോട് ) [ ** ദേശീയപാതയിൽ പന്തീർപാടത്ത് ബസ് മരത്തിലിടിച്ച് അപകടം.

## Article Content

**കുന്ദമംഗലം: (കോഴിക്കോട് ) [ ** ദേശീയപാതയിൽ പന്തീർപാടത്ത് ബസ് മരത്തിലിടിച്ച് അപകടം.

നരിക്കുനിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന റോയൽ ബസാണ്​ അപകടത്തിൽ പെട്ടത്. 30ഓളം പേർക്ക് പരിക്കേറ്റു.

ഇവരെ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചക്ക് 1.35നാണ് അപകടം. നരിക്കുനി-കോഴിക്കോട് റൂട്ടിൽ ഓടുന്ന ബസ്​ റോഡിലെ ഇറക്കത്തിൽ നിയന്ത്രണം വിട്ടാണ് അപകടം സംഭവിച്ചത്.

നാട്ടുകാരും പൊലിസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ദേശീയപാതയിൽ അൽപനേരം ഗതാഗതം തടസ്സപ്പെട്ടു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/209581/kozhikode-bus-hits-tree-accident-around-people-injured)