---
title: "#MappilaKalaAcademy  | ലഹരി വിരുദ്ധ ബോധവൽക്കരണവുമായി മാപ്പിള കലാ അക്കാദമി "
english_title: "#MappilaKalaAcademy #antidrug #awareness"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/209162/mappilakalaacademy-antidrug-awareness"
published_at: "2024-06-01T17:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665b0a62c68bd_hhg.jpg"
keywords: []
---

# #MappilaKalaAcademy  | ലഹരി വിരുദ്ധ ബോധവൽക്കരണവുമായി മാപ്പിള കലാ അക്കാദമി 

> **Lead Summary:** **കോഴിക്കോട്: [ **ലഹരി മാഫിയാ സംഘങ്ങൾ സജീവമായ സാഹചര്യത്തിൽ പുതിയ അധ്യയന വർഷ ആരംഭത്തിൽ തന്നെ വിദ്യാലയങ്ങളിൽ ലഹരി വിരുദ്ധ ബോധവൽക്കരണം അനിവാര്യ മാണെന്ന് കേരള മാപ്പിളകലാ അക്കാദമി കോഴിക്കോട് ജില്ല എക്സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു.

## Article Content

**കോഴിക്കോട്: [ **ലഹരി മാഫിയാ സംഘങ്ങൾ സജീവമായ സാഹചര്യത്തിൽ പുതിയ അധ്യയന വർഷ ആരംഭത്തിൽ തന്നെ വിദ്യാലയങ്ങളിൽ ലഹരി വിരുദ്ധ ബോധവൽക്കരണം അനിവാര്യ മാണെന്ന് കേരള മാപ്പിളകലാ അക്കാദമി കോഴിക്കോട് ജില്ല എക്സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു.

ജില്ലയിലെ വിവിധ ക്യാമ്പസുകളിൽ അക്കാദമിയുടെ നേതൃത്വത്തിൽ 'സ്നേഹദൂത് ' സംഘടിപ്പിക്കും.

ഇശൽ കൂട്ടം സംഗമം കുറ്റ്യാടിയിലും വിധികർത്താക്കൾക്കുള്ള പാഠശാലകൾ കോഴിക്കോട്, നാദാപുരം എന്നീ കേന്ദ്രങ്ങളിലും നടത്താൻ യോഗം തീരുമാനിച്ചു.

ജില്ലാ പ്രസിഡന്റ് എം കെ അഷ്റഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഷ്‌റഫ്‌ ടി കൊടുവള്ളി സ്വാഗതം പറഞ്ഞു.

സംസ്ഥാന ചാരിറ്റിവിങ് കൺവീനർ അബ്ദുറഹ്മാൻ കള്ളിത്തോടി, ഫസൽ വെള്ളായിക്കോട്, സുലൈമാൻ മണ്ണാറത്ത്, മുഹമ്മദ് റാഷിദ്, അബ്ദുറഹ്മാൻ കൊടുവള്ളി, മുഷ്താഖ് തീക്കുനി, ലത്തീഫ് മനത്താനത്ത്, സി കെ അഷ്റഫ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/209162/mappilakalaacademy-antidrug-awareness)