---
title: "#accident | കോഴിക്കോട് എലത്തൂരിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരി മരിച്ചു; ഭർത്താവിന് പരിക്ക് "
english_title: "#Bike #rider #dies #hit by #lorry #Elathur, #Kozhikode; #Husband #injured"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/209026/bike-rider-dies-hit-by-lorry-elathur-kozhikode-husband-injured"
published_at: "2024-05-31T23:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665a0cb381ecd_f.jpg"
keywords: []
---

# #accident | കോഴിക്കോട് എലത്തൂരിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരി മരിച്ചു; ഭർത്താവിന് പരിക്ക് 

> **Lead Summary:** **കോഴിക്കോട്: [** എലത്തൂർ ചെട്ടിക്കുളം കൊട്ടേടത്ത് ബസാറിൽ പഞ്ചിംഗ് സ്റ്റേഷനു സമീപം ലോറിയിടിച്ച് ബൈക്ക് യാത്രക്കാരിക്ക് ദാരുണാന്ത്യം.

## Article Content

**കോഴിക്കോട്: [** എലത്തൂർ ചെട്ടിക്കുളം കൊട്ടേടത്ത് ബസാറിൽ പഞ്ചിംഗ് സ്റ്റേഷനു സമീപം ലോറിയിടിച്ച് ബൈക്ക് യാത്രക്കാരിക്ക് ദാരുണാന്ത്യം.

പൊയിൽക്കാവ് ചാത്തനാടത്ത് ബൈജുവിന്റെ ഭാര്യ ഷിൽജയാണ് (40) മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭർത്താവ് ബൈജുവിന് പരിക്കേറ്റിട്ടുണ്ട്.

വെസ്റ്റ്ഹിൽ ചുങ്കം ആനുഫ്‌സ് റൂമാകെയർ ക്ലിനിക്കിലെ ലാബ് ടെക്നീഷ്യനാണ് ഷിൽജ. ബൈജു ഇതേ ക്ലിനിക്കിൽ ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുകയാണ്.

ഇരുവരും നാട്ടിലേക്ക് മടങ്ങവെ വെള്ളിയാഴ്ച രാത്രി 7.30 ഓടെയായിരുന്നു സംഭവം. അപകടത്തിൽ ഷിൽജ ലോറിക്കടിയിൽ പെടുകയായിരുന്നു.

പോലീസ് സമയത്തെത്തിയില്ലെന്ന് ആരോപിച്ച് നാട്ടുകാർ റോഡ് തടഞ്ഞു. മക്കൾ: അവന്തിക (11), അലൻ (9). ഇരുവരും പൊയിൽക്കാവ് യുപി സ്ക്‌കൂൾ വിദ്യാർഥികൾ. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/209026/bike-rider-dies-hit-by-lorry-elathur-kozhikode-husband-injured)