---
title: "#CPI | ദേശീയ പാത നിർമ്മാണം പ്രവൃത്തി ത്വരിതപ്പെടുത്തണം - സി പി ഐ "
english_title: "#Nationalhighway #construction #work #accelerated - #CPI"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/206803/nationalhighway-construction-work-accelerated-cpi"
published_at: "2024-05-22T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664d87513d9fe_BY.jpg"
keywords: []
---

# #CPI | ദേശീയ പാത നിർമ്മാണം പ്രവൃത്തി ത്വരിതപ്പെടുത്തണം - സി പി ഐ 

> **Lead Summary:** **കോഴിക്കോട്: [ **ദേശീയപാതാ നിർമ്മാണ പ്രവൃത്തിയുടെ വേഗം കൂട്ടി പൂർത്തീകരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സി പി ഐ കോഴിക്കോട് ജില്ലാ കൗൺസിൽ യോഗം ആവശ്യപ്പെട്ടു.

## Article Content

**കോഴിക്കോട്: [ **ദേശീയപാതാ നിർമ്മാണ പ്രവൃത്തിയുടെ വേഗം കൂട്ടി പൂർത്തീകരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സി പി ഐ കോഴിക്കോട് ജില്ലാ കൗൺസിൽ യോഗം ആവശ്യപ്പെട്ടു.

നിർമ്മാണ പ്രവൃത്തികൾ ഇഴഞ്ഞുനീങ്ങുന്നതിനാൽ ദേശീയ പാതയിലൂടെയുള്ള യാത്ര ദുഷ്കരവും പല ഭാഗങ്ങളിലും രൂപപ്പെട്ട വെള്ളക്കെട്ടുകൾ അപകടങ്ങൾ വർദ്ധിപ്പിക്കുന്നുമുണ്ട്.

ചെറുവാഹനങ്ങളും യാത്രക്കാരും അപകടങ്ങളിൽപ്പെടുന്നത് പതിവായി മാറിയിരിക്കുകയാണ്. മഴക്കാല ദുരിതങ്ങൾ കൂടി വരുന്നതോടെ യാത്ര വീണ്ടും ദുരിതപൂർണ്ണമാവും.

ഈ പ്രശ്നം അടിയന്തിരമായി പരിഹരിക്കുന്നതിന് കരാർ കമ്പനിക്ക് നിർദ്ദേശം നത്കണമെന്ന് യോഗം അധികൃതരോട് ആവശ്യപ്പെട്ടു.

ജില്ലാ കൗൺസിൽ യോഗത്തിൽ കെ മോഹനൻ മാസ്റ്റർ അദ്ധ്യക്ഷതവഹിച്ചു.

സി പി ഐ സംസ്ഥാന എക്സി: അംഗം സത്യൻ മൊകേരി, ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ, സംസ്ഥാന കൗൺസിൽ അംഗം എം നാരായണൻ മാസ്റ്റർ, ജില്ലാ അസി: സെക്രട്ടറി അഡ്വ: പി ഗവാസ് പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/206803/nationalhighway-construction-work-accelerated-cpi)