#stabbed | കോഴിക്കോട് രാത്രി കിടപ്പുമുറിയില്‍ എത്തിയ ഭാര്യയുടെ സുഹൃത്തിനെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു

#stabbed | കോഴിക്കോട് രാത്രി കിടപ്പുമുറിയില്‍ എത്തിയ ഭാര്യയുടെ സുഹൃത്തിനെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു
May 7, 2024 10:42 AM | By VIPIN P V

കോഴിക്കോട്: (newskozhikode.in) രാത്രി കിടപ്പുമുറിയിലെത്തിയ ഭാര്യയുടെ സുഹൃത്തിനെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു.

കോഴിക്കോട് താമരശ്ശേരിക്ക് സമീപം കട്ടിപ്പാറയിലാണ് സംഭവമുണ്ടായത്. അരീക്കോട് സ്വദേശിക്കാണ് തലക്കും, മുഖത്തും വെട്ടേറ്റത്.

യുവതിയുടെ ഭര്‍ത്താവായ മലപ്പുറം സ്വദേശിയാണ് ഇയാളെ ആക്രമിച്ചത്. ഇരുപത്തിമൂന്നുകാരിയായ യുവതിയും ഭര്‍ത്താവും കുട്ടിയുമാണ് ഈ വീട്ടില്‍ താമസിക്കുന്നത്.

നേരത്തെ, ഭാര്യയെയും മകനെയും കാണാനില്ലെന്ന് കാണിച്ച് മൂന്ന് ദിവസം മുന്‍പ് ഭർത്താവ് താമരശ്ശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ഇത് സംബന്ധിച്ച അന്വേഷണം നടക്കുന്നതിനിടയിലാണ് ഇന്നലെ രാത്രി പതിനൊന്നോടെ യുവതിയുടെ സുഹൃത്തിന്റെ ബന്ധുക്കള്‍ യുവതിയെ പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചത്.

തുടര്‍ന്ന് പൊലീസ് ഭർത്താവിനെയും ബന്ധുക്കളെയും വിളിച്ചു വരുത്തി യുവതിയെ ഇവര്‍ക്കൊപ്പം വിടുകയായിരുന്നു. എന്നാൽ പിന്നീട് വീട്ടിലെത്തിയ ശേഷം കിടപ്പുമുറിയില്‍ കയറുകയായിരുന്നു സുഹൃത്ത്.

ഇതിനെച്ചൊല്ലി ഭർത്താവും സുഹൃത്തും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും സംഘര്‍ഷത്തിൽ കലാശിക്കുകയുമായിരുന്നു. കത്തിയെടുത്തു വന്ന ഭർത്താവ് സുഹൃത്തിനെ ആക്രമിക്കുകയും സമീപത്തുണ്ടായിരുന്ന ടേബിള്‍ ഫാന്‍ ഉപയോഗിച്ച് മര്‍ദ്ദിക്കുകയും ചെയ്തു.

എന്നാൽ പിന്നീട് യുവതിയും സുഹൃത്തും വീടുവിട്ടിറങ്ങുകയായിരുന്നു. നാട്ടുകാരാണ് ആംബുലന്‍സിൽ ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയത്.

താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. താമരശ്ശേരി എസ്ഐ ബാബുരാജിന്റെ നേതൃത്വത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

#Kozhikode, #husband #assaulted #wife'#friend #who #came #bedroom#night

Next TV

Related Stories
#KarailSukumaran | യുവാക്കളെ ശാക്തീകരിക്കുന്ന പ്രത്യേക പരിപാടികൾക്ക് സർക്കാറും അനുബന്ധ വകുപ്പുകളും മുൻകൈ എടുക്കണം - കാരയിൽ സുകുമാരൻ

May 18, 2024 10:33 PM

#KarailSukumaran | യുവാക്കളെ ശാക്തീകരിക്കുന്ന പ്രത്യേക പരിപാടികൾക്ക് സർക്കാറും അനുബന്ധ വകുപ്പുകളും മുൻകൈ എടുക്കണം - കാരയിൽ സുകുമാരൻ

ദേശീയോദ്ഗ്രഥന പ്രവർത്തനങ്ങൾക്കും, യുവജനക്ഷേമ പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുക്കുന്നതിന് ദേശീയതലത്തിൽ പ്രവർത്തിക്കുന്ന സംഘടയാണ് നാഷണൽ യൂത്ത്...

Read More >>
#Died | ഛർദ്ദിയും വയറിളക്കവും; കോഴിക്കോട് അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

May 18, 2024 05:49 PM

#Died | ഛർദ്ദിയും വയറിളക്കവും; കോഴിക്കോട് അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

തുടർന്ന് അസുഖം ഭേദമാകാത്തതിനെ തുടർന്ന് വിദഗ്ദ ചികിത്സക്കായി ശനിയാഴ്ച രാവിലെ മുക്കം കെ.എം.സി.ടി മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും...

Read More >>
#accident | കോഴിക്കോട് കാർ കനാലിലേക്ക് വീണ് അപകടം; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

May 18, 2024 11:34 AM

#accident | കോഴിക്കോട് കാർ കനാലിലേക്ക് വീണ് അപകടം; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

കാർ വീണ ഉടൻതന്നെ ഡ്രൈവർക്ക് പുറത്തിറങ്ങാനായതിനാൽ അപകടം ഒഴിവായി. ശേഷം കാർ 10 മീറ്ററോളം ഒഴുകി പാലത്തിനടുത്ത്...

Read More >>
#Accident | കോഴിക്കോട് ടൂറിസ്റ്റ് ബസില്‍ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം

May 18, 2024 10:57 AM

#Accident | കോഴിക്കോട് ടൂറിസ്റ്റ് ബസില്‍ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം

രാത്രി പെയ്ത മഴയില്‍ കാര്‍ നിയന്ത്രണം വിട്ട് ബസില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ കാര്‍ പൂര്‍ണമായും...

Read More >>
#treefell | ശക്തമായ കാറ്റിലും മഴയിലും കൂറ്റന്‍ മരം പൊട്ടി വീണു; സംഭവത്തില്‍ നിന്ന് അധ്യാപകര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

May 17, 2024 05:07 PM

#treefell | ശക്തമായ കാറ്റിലും മഴയിലും കൂറ്റന്‍ മരം പൊട്ടി വീണു; സംഭവത്തില്‍ നിന്ന് അധ്യാപകര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

വിവരം അറിയിച്ചതിനെ തുടര്‍ന്ന് മുക്കത്ത് നിന്നെത്തിയ അഗ്‌നിരക്ഷാസേന മരം മുറിച്ചു നീക്കിയാണ് ഇരുചക്രവാഹനങ്ങള്‍...

Read More >>
#WestNileDeath | കോഴിക്കോട് വെസ്റ്റ് നൈൽ മരണം; സ്ഥിരീകരിച്ച് ആരോഗ്യ വകുപ്പ്

May 17, 2024 02:31 PM

#WestNileDeath | കോഴിക്കോട് വെസ്റ്റ് നൈൽ മരണം; സ്ഥിരീകരിച്ച് ആരോഗ്യ വകുപ്പ്

ക്യൂലക്‌സ് കൊതുകുകളിലൂടെയാണ് ഇവ മനുഷ്യ ശരീരത്തിലേക്കെത്തുന്നത്. പക്ഷികളിൽ നിന്ന് കൊതുകുകൾ വഴിയാണ് വൈറസ്...

Read More >>
Top Stories










GCC News