#ICUHarassmentcase | കോഴിക്കോട് ഐ.സി.യു. പീഡനക്കേസ്; അതിജീവിത കമ്മിഷണര്‍ ഓഫീസിന് മുമ്പിൽ സമരം ആരംഭിച്ചു

#ICUHarassmentcase | കോഴിക്കോട് ഐ.സി.യു. പീഡനക്കേസ്; അതിജീവിത കമ്മിഷണര്‍ ഓഫീസിന് മുമ്പിൽ സമരം ആരംഭിച്ചു
Apr 18, 2024 04:41 PM | By VIPIN P V

കോഴിക്കോട്: (newskozhikode.in) മെഡിക്കൽ കോളേജ് ഐ.സി.യു. പീഡനക്കേസിലെ അതിജീവിത കോഴിക്കോട് കമ്മിഷണര്‍ ഓഫീസിന് മുമ്പിൽ സമരം ആരംഭിച്ചു.

മൊഴിയെടുത്ത ഡോക്ടർക്കെതിരായ പരാതിയുടെ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടാണ് സമരം.

പരാതിയുടെ റിപ്പോർട്ട് ആവശ്യപ്പെട്ട് രണ്ട് ദിവസം മുമ്പ് അതിജീവിത കമ്മിഷണറെ കണ്ടിരുന്നു. വിവരാകാശ കമ്മിഷന് അപേക്ഷ നൽകണമെന്നാണ് അതിജീവിതയ്ക്ക് കിട്ടിയ മറുപടി.

നാല് മാസം മുമ്പ് അവിടെ അപേക്ഷ നൽകിയിരുന്നുവെന്നും ഇത് വരെ മറുപടി കിട്ടിയിട്ടില്ലെന്നും അവര്‍ പറഞ്ഞു. മൊഴിയെടുത്ത ഡോ കെ.വി. പ്രീതിയ്ക്കെതിരെ നൽകിയ പരാതിയിൽ കഴമ്പില്ലെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.

ഈ റിപ്പോർട്ടാണ് താൻ ആവശ്യപ്പെട്ടത്. റിപ്പോർട്ട് നൽകാത്തത് കേസ് അട്ടിമറിക്കാനാണെന്ന് സംശയിക്കുന്നതായും അതിജീവിത പറഞ്ഞു.

പുനരന്വേഷണം ആവശ്യപ്പെട്ട് കോടതിയിൽ പോവണമെങ്കിൽ റിപ്പോർട്ട് ആവശ്യമാണ്. റിപ്പോർട്ട് കിട്ടും വരെ സമരം തുടരുമെന്നും അതിജീവിത പറഞ്ഞു.

താൻ പറഞ്ഞ പല കാര്യങ്ങളും മൊഴിയെടുത്ത ഗൈനക്കോളജിസ്റ്റ് ഡോക്ടർ കെ.വി. പ്രീതി രേഖപ്പെടുത്തിയില്ലെന്നും പ്രതികളെ രക്ഷിക്കാൻ ഡോക്ടർ കൂട്ടുനിന്നുവെന്നുമായിരുന്നു അതിജീവിതയുടെ പരാതി.

#Kozhikode #ICUHarassmentcase; #strike #started #front #Commissioneroffice

Next TV

Related Stories
#murder | കോഴിക്കോട് ഓട്ടോ ഡ്രൈവറെ പുലർച്ചെ വെട്ടിക്കൊലപ്പെടുത്തി; മരിച്ചത് കൊലക്കേസ് പ്രതിയെന്ന് പൊലീസ്

Apr 28, 2024 10:24 AM

#murder | കോഴിക്കോട് ഓട്ടോ ഡ്രൈവറെ പുലർച്ചെ വെട്ടിക്കൊലപ്പെടുത്തി; മരിച്ചത് കൊലക്കേസ് പ്രതിയെന്ന് പൊലീസ്

ഓട്ടോയിലുണ്ടായിരുന്നയാളെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. മറ്റൊരാൾക്കായി പൊലീസ് തിരച്ചിൽ...

Read More >>
#MTRamesh | തെരഞ്ഞെടുപ്പിന്റെ പ്രധാന അജണ്ട മോദിയുടെ ഗ്യാരന്റി; അത് അട്ടിമറിക്കാൻ പല വിവാദങ്ങളും ഉണ്ടാക്കി - എം.ടി. രമേശ്

Apr 27, 2024 07:53 PM

#MTRamesh | തെരഞ്ഞെടുപ്പിന്റെ പ്രധാന അജണ്ട മോദിയുടെ ഗ്യാരന്റി; അത് അട്ടിമറിക്കാൻ പല വിവാദങ്ങളും ഉണ്ടാക്കി - എം.ടി. രമേശ്

വോട്ട് രേഖപ്പെടുത്തൽ പ്രക്രിയ ഒരു മിനിറ്റു കൊണ്ട് പൂർത്തിയാക്കേണ്ടതാണ്. ഇതു നാലു മിനിറ്റ് വരെ നീണ്ടു. തെരഞ്ഞെടുപ്പിന്റെ പ്രധാന അജൻഡ മോദിയുടെ...

Read More >>
#KPraveenKumar | പോളിങ് ബോധപൂർവം വൈകിപ്പിച്ചു: ഉദ്യോഗസ്ഥ തലത്തിൽ അട്ടിമറി ആരോപിച്ച് കോഴിക്കോട് ഡിസിസി പ്രസിഡന്റ്

Apr 27, 2024 04:47 PM

#KPraveenKumar | പോളിങ് ബോധപൂർവം വൈകിപ്പിച്ചു: ഉദ്യോഗസ്ഥ തലത്തിൽ അട്ടിമറി ആരോപിച്ച് കോഴിക്കോട് ഡിസിസി പ്രസിഡന്റ്

പോളിങ് അട്ടിമറിക്കാൻ ശ്രമിച്ച തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് എതിരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർക്കും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കും പരാതി...

Read More >>
#MTRamesh | യുഡിഎഫ് വോട്ട് തേടുന്നത് കേന്ദ്രസർക്കാർ പദ്ധതികളുടെ പേരിൽ - എം.ടി രമേശ്

Apr 23, 2024 02:33 PM

#MTRamesh | യുഡിഎഫ് വോട്ട് തേടുന്നത് കേന്ദ്രസർക്കാർ പദ്ധതികളുടെ പേരിൽ - എം.ടി രമേശ്

എന്തടിസ്ഥാനത്തിലാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ വികസന പ്രവർത്തനം നടത്തിയത് എംകെ രാഘവന്റെ നേതൃത്വത്തിലാണെന്ന് അദ്ദേഹം അവകാശപ്പെടുന്നതെന്നും എം...

Read More >>
#MTRamesh | മോദിയോട് ചെയ്ത തെറ്റിന് പ്രായശ്ചിത്തം ചെയ്യാൻ കോഴിക്കോട് തയ്യാറാകണം - എം ടി രമേശ്

Apr 22, 2024 01:28 PM

#MTRamesh | മോദിയോട് ചെയ്ത തെറ്റിന് പ്രായശ്ചിത്തം ചെയ്യാൻ കോഴിക്കോട് തയ്യാറാകണം - എം ടി രമേശ്

അതുകൊണ്ട് മോദിക്കൊപ്പം അണിചേരാൻ ഈ തിരഞ്ഞെടുപ്പ് നാം പ്രയോജനപ്പെടുത്തണമെന്ന് എം ടി രാമേശ് പറഞ്ഞു. ബേപ്പൂർ മണ്ഡലത്തിലെ നായർ മഠത്തിൽ നിന്നാണ് എൻഡിഎ...

Read More >>
#MKRaghavan | എം കെ രാഘവന് പിറന്നാൾ മധുരം നൽകി സാദിഖലി ശിഹാബ് തങ്ങൾ

Apr 22, 2024 01:23 PM

#MKRaghavan | എം കെ രാഘവന് പിറന്നാൾ മധുരം നൽകി സാദിഖലി ശിഹാബ് തങ്ങൾ

റോഡ് ഷോക്കിടെ ആരോ തങ്ങളുടെ ചെവിയിലും ആ രഹസ്യം...

Read More >>
Top Stories










News Roundup






GCC News