---
title: "#LaborUnion | തൊഴിലാളി കൂട്ടായ്മ: എൽഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കും; കൺസ്യൂമർഫെഡ് വർക്കേഴ്സ് അസോസിയേഷൻ സി.ഐ.ടി.യു"
english_title: "#LaborUnion: #LDF #Candidates #Win; #ConsumerFedWorkersAssociation #CITU"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/196998/laborunion-ldf-candidates-win-consumerfedworkersassociation-citu"
published_at: "2024-04-05T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661017460a118_g6.jpg"
keywords: []
---

# #LaborUnion | തൊഴിലാളി കൂട്ടായ്മ: എൽഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കും; കൺസ്യൂമർഫെഡ് വർക്കേഴ്സ് അസോസിയേഷൻ സി.ഐ.ടി.യു

> **Lead Summary:** **കോഴിക്കോട്: [ ** എൽഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ കൺസ്യൂമർഫെഡ് വർക്കേഴ്സ് അസോസിയേഷൻ സി.ഐ.ടി.യു പ്രവർത്തകർ രംഗത്തിറങ്ങും.

## Article Content

**കോഴിക്കോട്: [ ** എൽഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ കൺസ്യൂമർഫെഡ് വർക്കേഴ്സ് അസോസിയേഷൻ സി.ഐ.ടി.യു പ്രവർത്തകർ രംഗത്തിറങ്ങും.

ലോക്സഭ ഇലക്ഷൻ്റെ ഭാഗമായി കൺസ്യൂമർഫെഡ് വർക്കേഴ്സ് അസോസിയേഷൻ സി.ഐ.ടി.യു തൊഴിലാളി കൂട്ടായ്മ സംഘടിപ്പിച്ചു.

സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം മെഹബൂബ് ഉദ്ഘാടനം ചെയ്തു. സിഐടിയു ജില്ലാ ട്രഷറർ പി. കെ സന്തോഷ് ,യൂണിയൻ സംസ്ഥാന ട്രഷറർ കെ ഗിരീഷ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗം കെ. കെ ഷൈജി , കെ സുധീർദാസ് എന്നിവർ സംസാരിച്ചു.

തൊഴിലാളി വർഗ്ഗ പ്രസ്ഥാനത്തിൻ്റെ അമരക്കാരൻ കോഴിക്കോട് ലോക്സഭാ സ്ഥാനാർത്ഥി എളമരം കരീം,

പ്രതിസന്ധികളുടെ കാലത്ത് ജനങ്ങളെ ചേർത്ത് പിടിച്ച വടകര ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി കെ. കെ ശൈലജ ടീച്ചർ എന്നിവർക്ക് ചുറ്റിക അരിവാൾ നക്ഷത്രം അടയാളത്തിലും വയനാട് ലോക്സഭാ മണ്ഡലം ഇടപക്ഷ സ്ഥാനാർത്ഥി ആനിരാജയ്ക്ക് അരിവാൾനെക്കതിർ അടയാളത്തിലും വോട്ടുകൾ ചെയ്ത് വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുമെന്ന് തൊഴിലാളികൾ പ്രഖ്യാപിച്ചു.

യൂണിയൻ ജില്ലാ പ്രസിഡണ്ട് അഭിലാഷ് പിയം അധ്യക്ഷം വഹിച്ചു ജില്ലാ ആക്ടിംഗ് സെക്രട്ടറി ജെനിൽ കുമാർ സി പി സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/196998/laborunion-ldf-candidates-win-consumerfedworkersassociation-citu)