---
title: "#loksabhaelection2024 | കോഴിക്കോട് എല്‍.ഡി.എഫ് സ്ഥാനാർഥിക്കായി ബൂത്ത് ലെവൽ ഓഫീസർ പ്രചാരണത്തിന് ഇറങ്ങിയെന്ന് പരാതി "
english_title: "#Complaint #boothlevelofficer #campaigned #Kozhikode #LDF #candidate"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/196866/complaint-boothlevelofficer-campaigned-kozhikode-ldf-candidate"
published_at: "2024-04-05T10:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660f84a88b1a3_33.jpg"
keywords: []
---

# #loksabhaelection2024 | കോഴിക്കോട് എല്‍.ഡി.എഫ് സ്ഥാനാർഥിക്കായി ബൂത്ത് ലെവൽ ഓഫീസർ പ്രചാരണത്തിന് ഇറങ്ങിയെന്ന് പരാതി 

> **Lead Summary:** **കോഴിക്കോട്: [ **കോഴിക്കോട്ടെ എൽ.ഡി.എഫ് സ്ഥാനാർഥിക്കായി ബൂത്ത് ലെവൽ ഓഫീസർ പ്രചാരണത്തിന് ഇറങ്ങിയെന്ന് യു.ഡി.എഫിന്റെ പരാതി.

## Article Content

**കോഴിക്കോട്: [ **കോഴിക്കോട്ടെ എൽ.ഡി.എഫ് സ്ഥാനാർഥിക്കായി ബൂത്ത് ലെവൽ ഓഫീസർ പ്രചാരണത്തിന് ഇറങ്ങിയെന്ന് യു.ഡി.എഫിന്റെ പരാതി.

കോഴിക്കോട് സൗത്ത് നാലാം ബൂത്ത് ബി.എല്‍.ഒ ലത മോഹനനെതിരെയാണ് കലക്ടർക്ക് പരാതി നൽകിയത്.

എല്‍.ഡി.എഫ് സ്ഥാനാർഥി എളമരം കരീമിന് വേണ്ടി പ്രവർത്തിച്ചെന്ന് കാണിച്ച് യു.ഡി.എഫ് പരാതി നൽകി.

ബൂത്ത് ലെവൽ ഓഫീസർമാർ രാഷ്ട്രീയ പരിപാടികളുമായി ബന്ധപ്പെടുകയോ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെയോ ഭാഗമാകാനോ പാടില്ലെന്നാണ് ചട്ടം.

ഇത് ലംഘിച്ചുകൊണ്ടാണ് ലത വീടുകൾ കയറി വോട്ട് ചോദിച്ചെന്നാണ് യു.ഡി.എഫിന്റെ പരാതി.

വോട്ട് ചോദിക്കുന്നതിന്റെ വീഡിയോയും ഉൾപ്പടെയാണ് പരാതി നൽകിയിരിക്കുന്നത്. ഇവർക്കെതിരെ നടപടിയെടുക്കണമെന്നും ബി.എൽ.എ സ്ഥാനത്ത് നിന്ന് മാറ്റണമെന്നുമാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/196866/complaint-boothlevelofficer-campaigned-kozhikode-ldf-candidate)