---
title: "#cleaned | റെയിൽവേയും കോഴിക്കോട് കോർപ്പറേഷനും കൈകോർത്തു മണിക്കൂറുകൾക്കകം ട്രാക്ക് ക്ലീൻ "
english_title: "#Railways #KozhikodeCorporation #joined #hands #cleaned#track #hours"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/194839/railways-kozhikodecorporation-joined-hands-cleanedtrack-hours"
published_at: "2024-03-27T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6603ec05a4db9_hhh.jpg"
keywords: []
---

# #cleaned | റെയിൽവേയും കോഴിക്കോട് കോർപ്പറേഷനും കൈകോർത്തു മണിക്കൂറുകൾക്കകം ട്രാക്ക് ക്ലീൻ 

> **Lead Summary:** **കോഴിക്കോട് : [ **റെയിൽവേ ജീവനക്കാരും കോർപ്പറേഷൻ ആരോഗ്യ വിഭാഗവും ഒത്തുചേർന്ന് മാലിന്യം നീക്കിയപ്പോൾ റെയിൽവേട്രാക്ക് മണിക്കൂറുകൾക്കകം വൃത്തി ഉള്ളതായി മാറി.

## Article Content

**കോഴിക്കോട് : [ **റെയിൽവേ ജീവനക്കാരും കോർപ്പറേഷൻ ആരോഗ്യ വിഭാഗവും ഒത്തുചേർന്ന് മാലിന്യം നീക്കിയപ്പോൾ റെയിൽവേട്രാക്ക് മണിക്കൂറുകൾക്കകം വൃത്തി ഉള്ളതായി മാറി.

മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ തെക്കുഭാഗത്തെ ട്രാക്ക് പരിസരങ്ങളിലെ മാലിന്യങ്ങൾ നീക്കിയാണ് ഉദ്യോഗസ്ഥർ മാതൃകാപരമായ പ്രവർത്തനത്തിൽ ഏർപ്പെട്ടത്.

റെയിൽവേ സ്റ്റേഷൻ മാനേജർ ഹരീഷ്,ഉപേന്ദ്രനാഥ് ഐ. പി.എഫ്, ഷനോജ് ആർ.പി.എഫ്, റെയിൽവേ ചീഫ് എച്ച്. ഐ. കൃഷ്ണകുമാർ പി. കെ,എച്ച്.ഐ മാരായ സോണി ആർ സോമൻ,

അനില ടി. ഐ, മുൻ സൂപ്രണ്ട് വത്സലൻ കുനിയിൽ,മാലിന്യ മുക്തം നവകേരളം ജില്ലാ കോർഡിനേറ്റർ മണലിൽ മോഹനൻ, ജില്ലാ ശുചിത്വമിഷൻ കോഡിനേറ്റർ ഗൗതമൻ. എം, കോർപ്പറേഷൻ ഹെൽത്ത് സൂപ്പർവൈസർ കെ. പ്രമോദ്,

എച്ച്.ഐമാരായ സ്റ്റീഫൻ ആർ.എസ്, സുജിത്ത് പി.പി,സാജിദ്.പി, കോർപ്പറേഷന്റെയും റെയിൽവേയുടെയും ശുചീകരണ തൊഴിൽ വിഭാഗം തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.

ഏതാനും നാളുകൾക്കകം സ്റ്റേഷൻറെ വടക്കുഭാഗത്തുള്ള ട്രാക്കും സന്നദ്ധസംഘടനകളുടെ സഹായത്തോടെ ശുചീകരിക്കുമെന്നും റെയിൽവേ ട്രാക്ക് സ്ഥിരമായി മാലിന്യമുക്തമാക്കുന്ന തിനുള്ള നടപടികൾ റെയിൽവേയും കോർപ്പറേഷനും സംയുക്തമായി സ്വീകരിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/194839/railways-kozhikodecorporation-joined-hands-cleanedtrack-hours)