---
title: "#NeethiMedicalStore | കോഴിക്കോട് ജില്ലയിലെ ഏറ്റവും നല്ല നീതി മെഡിക്കല്‍ സ്റ്റോറായി ഏറാമല ബാങ്കിന്റെ നീതി മെഡിക്കല്‍ സ്റ്റോറിനെ തെരഞ്ഞെടുത്തു"
english_title: "#Eramala #Bank's #NeethiMedicalStore #selected #best #NeethiMedicalStore #Kozhikode #district"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/189135/eramala-banks-neethimedicalstore-selected-best-neethimedicalstore-kozhikode-district"
published_at: "2024-03-03T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e48c0b885b8_uu.jpg"
keywords: []
---

# #NeethiMedicalStore | കോഴിക്കോട് ജില്ലയിലെ ഏറ്റവും നല്ല നീതി മെഡിക്കല്‍ സ്റ്റോറായി ഏറാമല ബാങ്കിന്റെ നീതി മെഡിക്കല്‍ സ്റ്റോറിനെ തെരഞ്ഞെടുത്തു

> **Lead Summary:** **കോഴിക്കോട് : [** കണ്‍സ്യൂമര്‍ ഫെഡ്- നീതി മെഡിക്കല്‍ സ്റ്റോറിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ നീതി മെഡിക്കല്‍ സ്റ്റോറുകളില്‍ പ്രവര്‍ത്തന മികവ് തെളിയിച്ച സഹകരണ സംഘം ഭാരവാഹികളെ ആദരിച്ചു.

## Article Content

**കോഴിക്കോട് : [** കണ്‍സ്യൂമര്‍ ഫെഡ്- നീതി മെഡിക്കല്‍ സ്റ്റോറിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ നീതി മെഡിക്കല്‍ സ്റ്റോറുകളില്‍ പ്രവര്‍ത്തന മികവ് തെളിയിച്ച സഹകരണ സംഘം ഭാരവാഹികളെ ആദരിച്ചു.

കോഴിക്കോട് ജില്ലയിലെ ഏറ്റവും നല്ല നീതി മെഡിക്കല്‍ സ്റ്റോറായി ഏറാമല സര്‍വീസ് സഹകരണ ബാങ്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓര്‍ക്കാട്ടേരിയിലെ നീതി മെഡിക്കല്‍ സ്റ്റോറുകളെ തെരഞ്ഞെടുത്തു.

മെഡിക്കല്‍ സ്റ്റോറിന് ഏര്‍പ്പെടുത്തിയ അവാര്‍ഡ് വ്യവസായ മന്ത്രി രാജീവില്‍ നിന്ന് ബാങ്ക് ജനറല്‍ മാനേജര്‍ ടി.കെ വിനോദനും, മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരായ പി.സുരേന്ദ്രനും, വി.സുബീഷും ഏറ്റുവാങ്ങി.

അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി,

സഹകരണസംഘം രജിസ്ട്രാര്‍ ടി.വി. സുഭാഷ്, കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ്, മാനേജിംഗ് ഡയറക്ടര്‍ എം.സലിം തുടങ്ങുയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/189135/eramala-banks-neethimedicalstore-selected-best-neethimedicalstore-kozhikode-district)