#INTUC | ക്ഷേമനിധി ബോര്‍ഡിനെ തകര്‍ക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഐഎന്‍ടിയുസി നേതൃത്വത്തില്‍ ധര്‍ണ്ണ

#INTUC | ക്ഷേമനിധി ബോര്‍ഡിനെ തകര്‍ക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഐഎന്‍ടിയുസി നേതൃത്വത്തില്‍ ധര്‍ണ്ണ
Feb 20, 2024 08:50 PM | By VIPIN P V

കോഴിക്കോട്: (newskozhikode.in) ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് 100 കോടി രൂപ വക മാറ്റി ക്ഷേമനിധി ബോര്‍ഡിനെ തകര്‍ക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള സ്റ്റേറ്റ് ഹെഡ് ലോഡ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ഐഎന്‍ടിയുസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്ഷേമനിധി ബോര്‍ഡ് ഓഫീസില്‍ മുന്‍പില്‍ ധര്‍ണ്ണ നടത്തി.

ഫെഡറേഷന്‍ ജില്ലാ ചെയര്‍മാന്‍ മൂസ പന്തീരങ്കാവ് അധ്യക്ഷത വഹിച്ചു. ചുമട്ടു തൊഴിലാളികളെ ഇ എസ് ഐ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. നിയമത്തില്‍ കലോചിതമായ മാറ്റം കൊണ്ടുവരിക,

കോടതി വിധികളിലെ തൊഴിലാളി വിരുദ്ധ പരാമര്‍ശങ്ങളെ അതിജീവിക്കാന്‍ ആവശ്യമായ നിയമനിര്‍മ്മാണം നടത്തുക,ക്ഷേമനിധി ബോര്‍ഡിന്റെ സബ് കമ്മിറ്റികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ്ണ.

ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് കെ രാജീവ് ഉദ്ഘാടനം ചെയ്തു. കെ പി സക്കീര്‍,ജോയ് പ്രസാദ് പുളിക്കല്‍, മടപ്പള്ളി മോഹനന്‍, അഡ്വക്കേറ്റ് കെഎം കാതിരി, മജീദ് പുതിയ കടവ്,

കെ നിയാസ്, പി കെ ഷാഫി എന്നിവര്‍ പ്രസംഗിച്ചു. കെ സുരേഷ് പി സൈതലവി, ആസാദ്. എ, എം രാജേഷ് എന്നിവര്‍ ധര്‍ണ്ണയ്ക്ക് നേതൃത്വം നല്‍കി.

#INTUC-#led #dharna #demanding #move #dismantle #welfare #board #abandoned

Next TV

Related Stories
#accident | കോഴിക്കോട് സ്കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം; യുവതി മരിച്ചു

Apr 13, 2024 02:55 PM

#accident | കോഴിക്കോട് സ്കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം; യുവതി മരിച്ചു

പൊയിൽകുന്നത്ത് വെച്ച് മുസഫറും ഫർസാനയും സഞ്ചരിച്ച സ്കൂട്ടറും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഫർസാന റോഡിലേക്ക് തെറിച്ചുവീണു....

Read More >>
#childdeath | കോഴിക്കോട് ഒന്നര വയസുകാരി വീട്ടിൽ മരിച്ച നിലയിൽ; മാതാവ് കസ്റ്റഡിയിൽ

Apr 11, 2024 03:37 PM

#childdeath | കോഴിക്കോട് ഒന്നര വയസുകാരി വീട്ടിൽ മരിച്ച നിലയിൽ; മാതാവ് കസ്റ്റഡിയിൽ

അട്ടക്കുണ്ട് പാലത്തിന് സമീപത്ത് ഇന്ന് രാവിലെ 10മണിയോടെയാണ്...

Read More >>
#fire | കോഴിക്കോട് ഐ.ഒ.സി പ്ലാന്റിന് സമീപം അജ്ഞാതര്‍ തീയിട്ടതായി പൊലീസ്; കത്തിച്ചത് 50 കിലോ കേബിള്‍

Apr 9, 2024 10:26 PM

#fire | കോഴിക്കോട് ഐ.ഒ.സി പ്ലാന്റിന് സമീപം അജ്ഞാതര്‍ തീയിട്ടതായി പൊലീസ്; കത്തിച്ചത് 50 കിലോ കേബിള്‍

സമീപത്തെ അടിക്കാടുകളിലേക്ക് തീ പടര്‍ന്നിരുന്നെങ്കില്‍ അത് പെട്ടെന്ന് തന്നെ ഐ.ഒ.സിയിലേക്ക് വ്യാപിച്ച് വന്‍...

Read More >>
#protest | കൺസ്യൂമർഫെഡ് ചന്തയ്ക്ക് വിലക്ക്; ജീവനക്കാർ പ്രതിഷേധിച്ചു

Apr 9, 2024 04:40 PM

#protest | കൺസ്യൂമർഫെഡ് ചന്തയ്ക്ക് വിലക്ക്; ജീവനക്കാർ പ്രതിഷേധിച്ചു

കോഴിക്കോട് മുതലക്കുളം റീജിയണൽ ഓഫീസിന് മുമ്പിൽ നടന്ന പ്രതിഷേധം സിഐടിയു ജില്ലാ പ്രസിഡണ്ട് മാമ്പറ്റ ശ്രീധരൻ ഉദ്ഘാടനം...

Read More >>
Top Stories